Advertisment

ലയണല്‍ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറും

New Update

publive-image

സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറും. നാളെ പുലര്‍ച്ചെ 12.30ന് ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെയാണ് മെസി കളത്തിലിറങ്ങുക. പിഎസ്ജിയുടെ ആദ്യ ഇലവനില്‍ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍ബി ലെയ്പ്‌സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉള്‍പ്പെട്ടിരിക്കുന്നത്.

മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്.അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാരായ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ആണ് ബാഴ്‌സലോണയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫില്‍ സിറ്റ്‌സര്‍ലന്‍ഡ് ക്ലബ് യങ് ബോയ്‌സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിസ് ക്ലബിന്റെ ജയം

Advertisment