Advertisment

ഗോൾഡ് കോസ്റ്റിലെ മൾട്ടി കൾച്ചറൽ സെവെൻസ് ഫുട്ബോൾ ഫുട്ബോൾ മാമാങ്കത്തിന് സമാപനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഗോൾഡ്കോസ്റ്റ്: ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് ഗോൾഡ് കോസ്റ്റിൽ സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെയും സഹകരണത്തോട് കൂടിയായിരുന്നു ടൂർണമെന്റ്

സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂർണമെന്റ് ജേതാക്കൾ. ഫൈനലിൽ അവർ അപേഗ് എഫ് സി ( ആഫ്രിക്കൻ)ആണ് തോല്പിച്ചത്. ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. അലബാസ്റ്റർ സ്പോർട്സ് കൊമ്പ്ലക്സിലായിരുന്നു മത്സരങ്ങൾ.

publive-image

കേരളത്തിന്റെ തനത് കലാ രൂപങ്ങളിൽ ഏറ്റവും ജന പ്രീതി നേടിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉത്ഘാടനം. ഗോൾഡ് കോസ്റ്റ് എം പി മേഘൻ സ്കാൻലൻ, ഡോ ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം ആയിരുന്നു ഫുട്ബോൾ മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ആഫ്രിക്ക ആണ് വനിതാ വിഭാഗം വിജയികൾ. പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗത്തിൽ മലയാളികുട്ടികൾ അണി നിരന്ന ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് പഞ്ചാബിനെ തകർത്ത് കിരീടം സ്വന്തമാക്കി.

publive-image

ഏകോപന മികവ് കൊണ്ടും പങ്കെടുത്ത ടീമുകളുടെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എല്ലാ വർഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്പോർട്ടിങ് സ്‌പോർട് ക്ലബ്. ആസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സംസ്ഥാനത്തെ ഒരു പ്രമുഖ നഗരമാണ് ഗോൾഡ്കോസ്റ്റ്.

Advertisment