Advertisment

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം; നേട്ടം ഫിൻലാൻഡിൽ നടക്കുന്ന കുർതാനെ ഗെയിംസിൽ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഹെൽസിങ്കി: ഫിൻലാൻഡിലെ കുർതാനെ ഗെയിംസിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് സ്വർണം. ജാവലിൻ ത്രോയിൽ (86.69 മീറ്റർ) നീരജ് സ്വർണം നേടിയത്. ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സ് വിജയത്തിന് ശേഷം നീരജ് കരസ്ഥമാക്കുന്ന രണ്ടാമത്തെ മെഡൽ നേട്ടമാണിത്.

നീരജിന്റെ ആദ്യശ്രമം തന്നെ 86.69 മീറ്ററിൽ എത്തിയിരുന്നു. തുടർന്നുണ്ടായ രണ്ട് ശ്രമങ്ങൾ ഫൗളായെങ്കിലും ആദ്യ ശ്രമം തന്നെ എതിരാളികളെ പിന്നിലാക്കുന്നതായിരുന്നു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽകോട്ടാണ് വെള്ളി മെഡൽ (86.64 മീറ്റർ) സ്വന്തമാക്കിയത്. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (84.75 മീറ്റർ) വെങ്കലവും നേടി.

അതേസമയം ജൂലൈ 28 മുതൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നീരജ് ചോപ്രയാണ് നയിക്കുക. 37 അഗം ഇന്ത്യൻ സംഘത്തിൽ പത്ത് മലയാളികളുമുണ്ട്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

Advertisment