Advertisment

ട്രൂകോളർ ആപ്പ് ഇല്ലാതെ ഫോണിൽ ട്രൂകോളർ സേവനം ഉപയോഗിക്കാം; ഈ പുതിയ വഴി പരിചയപ്പെടാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഏറെ പ്രയോജനമുള്ള മൊബൈൽ ആപ്ലിക്കേഷനാണ് ട്രൂകോളർ. അറിയാത്ത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ നിരവധി ഉപഭോക്താക്കൾ ആശ്രയിക്കുന്ന ആപ്ലിക്കേഷനാണിത്. എന്നാൽ ഈ ആപ്പ് ഇല്ലാതെ തന്നെ ട്രൂകോളറിന്റെ സേവനം ഉപയോഗിക്കാനുള്ള മാർഗമാണ് ടെലിഗ്രാം.

നിങ്ങളുടെ ഫോണിൽ ടെലിഗ്രാം ആപ്ലിക്കേഷനുണ്ടെങ്കിൽ ട്രൂകോളർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഇൻസ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ ടെലിഗ്രാം തുറന്നാൽ സർച്ച് ബട്ടൺ ക്ലിക്ക് ചെയ്ത് ട്രൂകോളർ എന്ന ചാറ്റ് ബോട്ട് തിരഞ്ഞെടുക്കാവുന്നതാണ്. ശേഷം ഉറവിടം അറിയേണ്ട മൊബൈൽ നമ്പർ ഈ ചാറ്റ് ബോട്ടിൽ എന്റർ ചെയ്യുക.

മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളുടെ പേരും ഏത് സിം കാർഡ് ആണെന്നുള്ളതും ചില കേസുകളിൽ ഇ-മെയിൽ ഐഡിയും സഹിതം നിങ്ങൾക്ക് റിപ്ലൈ മെസേജ് ലഭിക്കുന്നതാണ്. അതേസമയം ഈ ഫീച്ചറിന് ഒരു പോരായ്മയുണ്ട്. മണിക്കൂറിൽ ഒരു നമ്പർ മാത്രമേ ട്രൂകോളർ ചാറ്റ് ബോട്ട് ഉപയോഗിച്ച് സർച്ച് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇതേ ചാറ്റ് ബോട്ടിൽ login എന്ന് ടൈപ്പ് ചെയ്ത ശേഷം നമ്മുടെ സ്വന്തം മൊബൈൽ നമ്പർ കൊടുത്ത് രജിസ്റ്റർ ചെയ്താൽ സേവനം തടസമില്ലാത ഉപയോഗിക്കാം. ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. വാട്‌സ്ആപ്പ് നമ്പർ ഉള്ള മൊബൈൽ നമ്പറാണ് ഇതിനായി കൊടുക്കേണ്ടത്. ലഭിക്കുന്ന ഒടിപി ട്രൂകോളർ ചാറ്റ് ബോട്ടിൽ കൊടുത്താൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാം.

Advertisment