Advertisment

മെസേജുകൾക്കും ‘വൺസ് ഇൻ എ വ്യൂ’, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ഉടൻ എത്തും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ വർഷം വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് വൺസ് ഇൻ എ വ്യൂ. ഫോട്ടോയും വീഡിയോയും അയക്കുമ്പോൾ ഒരു തവണ മാത്രം കാണാൻ സാധിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ വൻ ജനപ്രീതിയാണ് നേടിയിരിക്കുന്നത്.

എന്നാൽ, ഈ ഫീച്ചർ കൂടുതൽ വിപുലമാക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെസേജുകൾ അയക്കുമ്പോഴും വൺസ് ഇൻ എ വ്യൂ എന്ന സെറ്റിംഗ്സ് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പരീക്ഷിക്കുന്നത്. കൂടാതെ, മെസേജിന്റെ സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത രീതിയിലായിരിക്കും ഇത് സെറ്റ് ചെയ്യുക.

സന്ദേശങ്ങൾക്ക് കൂടുതൽ സ്വീകാര്യത നൽകുന്ന ഈ ഫീച്ചർ ഉടൻ തന്നെ ബീറ്റ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. മെസേജുകൾ കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തിലുള്ള പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ സമയമെടുക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടങ്ങളിൽ വൺസ് ഇൻ എ വ്യൂ ഫീച്ചറിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, പിന്നീട് അവ വാട്സ്ആപ്പ് പരിഹരിച്ചിട്ടുണ്ട്.

Advertisment