Advertisment

വ്യത്യസ്ത ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുക്കൊണ്ട് POCO സ്മാർട്ട്ഫോൺ; വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ഇതാ, സവിശേഷതകൾ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഏറെ ശ്രദ്ധകൊടുക്കുന്ന വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും ആവശ്യക്കാർ ഉള്ള സ്മാർട്ട്ഫോൺ വിഭാഗങ്ങളിൽ ഒന്ന് ബജറ്റ് സ്മാർട്ട്ഫോണുകളാണ്. ആകർഷകമായ സവിശേഷതകൾ ഉള്ള ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഈ ഡിവൈസുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് POCO. ഈ കമ്പനിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് POCO X4 PRO 5G. വ്യത്യസ്ത ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, 5000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ച വയ്ക്കുന്നുണ്ട്.

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മൂന്ന് സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളളതാണ് ആദ്യ വേരിയന്റ്.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളളതാണ് മറ്റ് രണ്ട് വേരിയന്റുകൾ. കൂടാതെ, സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ ആരംഭ വില 18,999 രൂപ മുതലാണ്.

Advertisment