Advertisment

വൺ‌പ്ലസ് നോർഡ് 2ടി ഇന്ത്യയിൽ അവതരിപ്പിച്ചു; കൂടുതൽ സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ  OnePlus Nord 2Tഇന്ത്യയിൽ അവതരിപ്പിച്ച് വൺ‌പ്ലസ്. നേപ്പാൾ, യൂറോപ്പ് എന്നിവിടങ്ങളിൽ ഫോൺ അവതരിപ്പിച്ചതിന് പിന്നാലെയാണ് വൺപ്ലസ് നോർഡ് 2ടി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ നോർഡ് 2 ന്റെ അപ്‌ഗ്രേഡ് പതിപ്പാണ്. നോർഡ് 2 പോലെയാണ് സ്മാർട്ട്ഫോണിന്റെ പല സവിശേഷതകളും. ഇതിൽ നിങ്ങൾക്ക് 90Hz റീഫ്രഷ് റേറ്റുള്ള ഒരു AMOLED സ്‌ക്രീൻ ലഭിക്കും.

OnePlus Nord 2T സവിശേഷതകൾ നോക്കുകയാണെകിൽ ഡ്യുവൽ സിം പിന്തുണയുള്ള OnePlus Nord 2T 5G സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 12.1-ൽ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീൻ 90Hz റീഫ്രഷ് റേറ്റുമായാണ് വരുന്നത്. ഇതിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും HDR10+ സർട്ടിഫിക്കേഷനുമുണ്ട്.

രണ്ട് കോൺഫിഗറേഷനുകളിലാണ് വൺപ്ലസ് OnePlus Nord 2T പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വില. അതേസമയം, അതിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയുമാണ് വില. ഗ്രേ ഷാഡോ, ജേഡ് ഫോഗ് തുടങ്ങി രണ്ട് കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്.

ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, ഇത് 12 ജിബി വരെ റാം ഓപ്ഷനുമായി വരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫോണിൽ ലഭ്യമാണ്, ഇതിന്റെ പ്രധാന ലെൻസ് 50MP ആണ്. കൂടാതെ 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2എംപി മോണോക്രോം ലെൻസും ലഭ്യമാണ് .മുൻവശത്ത് 32എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

256GB വരെയുള്ള സ്റ്റോറേജ് ഓപ്ഷനിലാണ്OnePlus Nord 2T 5G വരുന്നത്. 80W സൂപ്പർ VOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4500mAh ബാറ്ററിയാണ് ഇതിനുള്ളത്. ഫോണിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ലഭിക്കും.ബ്ലൂടൂത്ത്, വൈഫൈ, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയുമായാണ് OnePlus Nord 2T 5G യുടെ വരവ്.

Advertisment