Advertisment

മൊബൈൽ ഗെയിമര്‍മാരെ ലക്ഷ്യം വെച്ച് പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മൊബൈൽ ഗെയിമര്‍മാർക്ക് സന്തോഷ വാർത്ത. മൊബൈൽ ഗെയിമര്‍മാരെ ലക്ഷ്യം വെച്ചാണ് പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ് എത്തുന്നത്. ഇന്ത്യയിലെ റോഗ് ഫോൺ 6 ന്റെ വില 71,999 രൂപയാണ്. 12GB+256GB ആണ് ഈ ഫോണുകളുടെ സ്റ്റോറേജ് കോൺഫിഗറേഷൻ. 18GB+512GB സ്റ്റോറേജ് വേരിയന്റുള്ള ഫോണിന് 89,999 രൂപയാണ് വില.

ഈ മാസം മുതൽ ഫോൺ ഇന്ത്യൻ വിപണികളിൽ ലഭ്യമാകും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫോണിന്റെ വിൽപന. 6.78 ഇഞ്ച് E5 സാംസങ് അമോൾഡ് ഡിസ്‌പ്ലേ, 165Hz റിഫ്രഷിങ് നിരക്ക്, 720Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

ഫോൺ 6 സീരീസ് - റോഗ് ഫോൺ 6, റോഗ്(ആർഒജി)ഫോൺ 6 പ്രോ ഫോൺ എന്നിവയാണ് യുവാക്കളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഗ് ഫോണ്‍ സീരിസ് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കസ്റ്റമൈസേഷനുകൾ, ബോൾഡ് ഡിസൈൻ എന്നിവ തെരഞ്ഞെടുക്കുന്ന മൊബൈൽ ഗെയിമർമാരെയാണ് റോഗ് ഫോൺ സീരീസ് ലക്ഷ്യമിടുന്നത്.

കൂടാതെ റോഗ് ഫോൺ 6 സീരീസിലെ അമോൾഡ് പാനൽ 1200 nits-ന്റെ ഹൈ ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നുണ്ട്. HDR10+ പ്ലേബാക്കിനുള്ള സപ്പോർട്ടും നൽകും. രണ്ട് മോഡലുകളും IPX4 സ്പ്ലാഷ് റെസിസ്റ്റന്റ് ആണ്. പുതിയ ഗെയിംകൂൾ 6 കൂളിംഗ് സിസ്റ്റം സിപിയു ടെംപറേച്ചർ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കും. കൂടാതെ, റോഗ് ഫോൺ 6 സീരീസ് ഡിസ്‌പ്ലേയ്‌ക്കായി പിക്സൽവർക്ക്സ് i6 കോ-പ്രൊസസറുമായാണ് വരുന്നത്.

റോഗ് ഫോൺ 6 ഉം ആർഒജി ഫോൺ 6 പ്രോയും തമ്മിൽ വലിയ വ്യത്യാസമില്ല. ആർഒജി ഫോൺ 6 പ്രോ18GB LPDDR5 റാമും 512GB UFS 3.1 ഇന്റേണൽ സ്റ്റോറേജുമായാണ് എത്തുന്നത്. റോഗ് ഫോൺ 6, റോഗ് ഫോൺ 6 പ്രോ എന്നിവ 50MP Sony IMX766 സെൻസറും 13MP അൾട്രാ വൈഡ് സ്‌നാപ്പറും മാക്രോ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമയോടെയാണ് വരുന്നത്. സെൽഫികൾക്കായി സ്മാർട്ട്‌ഫോണിൽ 13MP IMX663 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്ക് ക്യാമറ ഉപയോഗിച്ച് 24 fps-ൽ 8K വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.

റോഗ് ഫോൺ 6 സീരീസ് 6000mAh ബാറ്ററിയെ 3000mAh ന്റെ രണ്ട് ഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇത് 65W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നതാണ്. കുറഞ്ഞത് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുള്ള രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ കമ്പനി നൽകും. റോഗ് ഫോൺ 6 സീരീസ് ചേസിസിന്റെ വലതുവശത്തും പിൻഭാഗത്തും പ്രോഗ്രാം ചെയ്യാവുന്ന എയർട്രിഗർ അൾട്രാസോണിക് ബട്ടണുകളുണ്ട്. ഗെയിമുകൾ ഉപയോഗിക്കുന്ന സമയത്ത് ഈ ബട്ടണുകൾ കൺട്രോളറായി ഉപയോഗിക്കാവുന്നതാണ്.

Advertisment