Advertisment

ടേക്ക് ഓഫിന് തയാറായി വിമാനം, ചെക്കിൻ ബാഗിനൊപ്പം യുവതി പേഴ്സും കയറ്റി അയച്ചു; പൈലറ്റ് വിൻഡോ തുറന്ന് യുവതിയുടെ പേഴ്സ് കൈമാറി ഗ്രൗണ്ട് സ്റ്റാഫ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഒരു വിമാനത്തിലെ സുരക്ഷ പ്രൊഫഷണലിസം, എല്ലാ ക്രൂ അംഗങ്ങളുടെയും കഴിവുകൾ, വ്യോമഗതാഗതത്തിന്റെ സേവനക്ഷമത എന്നിവയെ മാത്രമല്ല, വിമാനത്തിലെ എല്ലാ യാത്രക്കാരുടെ പെരുമാറ്റത്തെയും ആശ്രയിച്ചിരിക്കും. ഒരു വിമാനത്തിൽ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കാൻ, ഒരു വിമാനം പുറപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും ഒരു വിമാനത്തിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കണം.

വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബാഗുകളും മറ്റു സാധന സാമഗ്രികളും സുരക്ഷിതമായ ഇടത്തിലേക്കു മാറ്റാന്‍ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് ഒരു യുവതി തന്റെ പേഴ്സ് സാധനസാമഗ്രികൾ കയറ്റി അയക്കുന്ന കാർഗോയിലേക്ക് അയച്ചു. പറക്കാൻ തയ്യാറായി നിൽക്കുന്ന വിമാനത്തിലേക്ക് പേഴ്സ് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ പൈലറ്റ് വിൻഡോ തുറന്ന് ഗ്രൗണ്ട് സ്റ്റാഫിൽ നിന്ന് പേഴ്സ് വാങ്ങി യുവതിക്ക് സുരക്ഷിതമായി നൽകി.

ഗ്രൗണ്ട് സ്റ്റാഫ് പേഴ്സ് കൈമാറുന്നതിന്റെ വിഡിയോയാണ് റെഡിറ്റിലെത്തിയത്. റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപാണ് യുവതിക്ക് പേഴ്സ് തിരികെ ലഭിക്കുന്നത്. ചെക്കിൻ ബാഗിനൊപ്പം യുവതി പേഴ്സും കയറ്റി അയച്ചു. പിന്നീടാണ് അബദ്ധം മനസ്സിലായത്. വിമാനം ടേക്ക്ഓഫിനു തയാറായി നിൽക്കുകയായിരുന്നു. പേഴ്സ് യുവതിക്ക് നൽകാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.

വിമാനം വൈകാതിരിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കവും ഏറെ പ്രശംസ നേടുകയാണ്. വിഡിയോക്കു താഴെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളും എത്തി.

Advertisment