Advertisment

യൂട്യൂബ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

യൂട്യൂബ് വീഡിയോകളിലൂടെ പുതിയ മാൽവെയറുകൾ പ്രചരിപ്പിക്കാനൊരുങ്ങി തട്ടിപ്പ് സംഘങ്ങൾ. വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൊക്കെ മാൽവെയർ തട്ടിപ്പുകൾ നടത്തിയതിനുശേഷമാണ് ഹാക്കർമാർ യൂട്യൂബിലും എത്തിയിരിക്കുന്നത്.

യൂട്യൂബ് വീഡിയോകൾ സ്ക്രോൾ ചെയ്യുകയാണെങ്കിൽ, സൂക്ഷിക്കുക! ഇവയിൽ ചിലത് നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യും. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ പെന്നിവൈസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മാൽവെയർ യൂട്യൂബ് വഴിയാണ് ഹാക്കർമാർ പ്രചരിപ്പിക്കുന്നത്.

ടെലിഗ്രാം മെസെജുകൾ, സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇക്കൂട്ടർ ചോർത്തും. ഉപയോക്താവിനെ അപകടത്തിലാക്കാൻ സാധ്യതയുള്ള 80-ലധികം വീഡിയോകൾ യൂട്യൂബിൽ കണ്ടെത്തിയ സൈബിൾ റിസർച്ച് ലാബിലെ സൈബർ ഗവേഷകരാണ് പെന്നിവൈസ് എന്ന വൈറസും കണ്ടെത്തിയത്.

ഉപയോക്താക്കളുടെ ഉപകരണത്തിൽ നിന്ന് സെൻസിറ്റീവ് ബ്രൗസർ ഡാറ്റയും ക്രിപ്‌റ്റോകറൻസി വാലറ്റുകളും മോഷ്ടിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഉപയോക്താവിന്റെ സിസ്റ്റത്തിലെ എല്ലാ ഡാറ്റയും ശേഖരിച്ചതിനുശേഷം ഹാക്കർമാർ ഒറ്റ ഫയലിലേക്കാണ് വിവരങ്ങൾ കംപ്രസ് ചെയ്യുന്നത്.

സിസ്റ്റത്തിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ, കുക്കികൾ, എൻക്രിപ്ഷൻ കീകൾ, പാസ്‌വേഡുകൾ, ഡിസ്കോഡ് ടോക്കണുകൾ എന്നിവയും ഈ മാൽവെയർ ഉടനടി കണ്ടെത്തും.

Advertisment