Advertisment

വാട്‌സ്ആപ്പിന് സമാനമായി ഇമോജികൾ അവതരിപ്പിച്ച് ഗൂഗിൾ മെസേജ് ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. വാട്‌സ്ആപ്പിന് സമാനമായ രീതിയിൽ ഇമോജികൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 9ടു5ഗൂഗിളിന്റെ റിപ്പോർട്ട് പ്രകാരം കുറച്ച് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചതായാണ് വിവരം.

നിലവിൽ ഏഴ് ഇമോജികൾ മാത്രമാണ് ഗൂഗിൾ മെസേജിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ റിച്ച് കമ്യൂണിക്കേഷൻസ് സർവീസ് ചാറ്റ് ഓപ്ഷനിൽ ലോംഗ് പ്രസ് ചെയ്താൽ കൂടുതൽ ഇമോജികൾ ലഭിക്കും. നിലവിൽ ലഭ്യമാകുന്ന ഏഴ് ഇമോജികൾ മാറ്റുമെന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ മാസം പുതുതായി രൂപകൽപ്പന ചെയ്ത ‘ഫോട്ടോ പിക്കർ’ പരീക്ഷിച്ചിരുന്നു.പുനർരൂപകൽപ്പന ചെയ്ത ഫോട്ടോ പിക്കർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇടത്തേക്ക് സൈ്വപ്പുചെയ്യുന്നതിലൂടെ ഏകദേശം 22 ചിത്രങ്ങൾ കാണാൻ കഴിയും.

ക്യാമറ വേഗത്തിൽ തുറക്കാനും ഫോട്ടോ പിക്കർ സഹായിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോണുകളിൽ ഗൂഗിൾ മെസേജ് ആപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിച്ച് തുടങ്ങിയത്.ആൻഡ്രോയ്ഡ് ഉപയോക്താവ് ഐഫോൺ ഉപയോക്താവിന് സന്ദേശം അയക്കുമ്പോൾ ഇമോജി അയച്ചതായി സന്ദേശം ലഭിച്ചിരുന്നു. തുടർന്നാണ് ആപ്പിൽ പരിഷ്‌കാരങ്ങൾ വരുത്താൻ ഗൂഗിൾ ആപ്പ് തീരുമാനിച്ചത്.

Advertisment