Advertisment

വിപണി കീഴടക്കാൻ റിയൽമി ജിടി നിയോ 5 ഉടൻ എത്തും, സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഏറ്റവും പുതിയ മോഡലായ റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്.

റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണിന് പുറമേ, റിയൽമി ജിടി നിയോ 5ടിയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയേക്കും.

ഫോണിന് കരുത്ത് പകരുന്നതിനായി മീഡിയ ടെക് ഡെമൻസിറ്റി 9 ശ്രേണിയിലെ പ്രോസസറാകും ഉണ്ടാവുക. ആൻഡ്രോയിഡ് 13 ഒഎസ് അധിഷ്ഠിതമായ റിയൽമിയുടെ യുഐ 4.0 ഇന്റർഫേസാണ് പ്രതീക്ഷിക്കുന്നത്.

50 മെഗാപിക്സൽ ശേഷിയുള്ള പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ മോഡ്യൂളാണ് നൽകാൻ സാധ്യത. കൂടാതെ, 16 മെഗാപിക്സലായിരിക്കും സെൽഫി ക്യാമറ. 240 വാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് പ്രതീക്ഷിക്കുന്നത്.

റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണുകൾ 2023- ന്റെ തുടക്കത്തിലായിരിക്കും ആഗോള വിപണിയിൽ അവതരിപ്പിക്കുക. അതേസമയം, ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറങ്ങുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Advertisment