Advertisment

രാജ്യത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി, ഏറ്റവും പുതിയ കണക്കുകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ മൊബൈൽ ഫോണാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.

ഇവ 70,000 കോടി രൂപ കവിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷം 45,000 കോടി രൂപയുടെ മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. പ്രധാനമായും സാംസംഗ്, ആപ്പിൾ തുടങ്ങിയ കമ്പനികളാണ് മൊബൈൽ ഫോൺ ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിട്ടുനിൽക്കുന്നത്.

കൂടാതെ, മറ്റു നിരവധി കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ, ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനത്തിന്റെ തോത് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് ഇന്ത്യയ്ക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങളാണ് ആഗോള തലത്തിൽ സൃഷ്ടിക്കുക.

Advertisment