Advertisment

ഇന്ത്യൻ വിപണി കീഴടക്കാൻ സോണി എത്തുന്നു, ഏറ്റവും പുതിയ ഇയർബഡ്സ് അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സോണിയുടെ ഏറ്റവും പുതിയ ഇയർബഡായ Sony WF-LS900N ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആക്ടിവ് നോയിസ് ക്യാൻസലേഷൻ ഉൾപ്പെടെ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും സിനിമ, സംഗീത പ്രേമികളെയാണ് ഈ ഇയർബഡിലേക്ക് കൂടുതൽ ആകർഷിക്കുക. മികച്ച ശബ്ദ വിസ്മയം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് Sony WF-LS900N ഇയർബഡുകൾ നിർമ്മിച്ചിരിക്കുന്നത്. 20 മണിക്കൂർ വരെയാണ് ബാറ്ററി ബാക്കപ്പ്. കൂടാതെ, ഫാസ്റ്റ് ചാർജിങ്ങിലൂടെ 5 മിനിറ്റ് കൊണ്ട് 60 മിനിറ്റ് പ്രവർത്തന സമയം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വിഫ്റ്റ് പെയർ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതിനാൽ, ഇയർബഡുകൾ ഉപയോഗിച്ച് ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ബ്ലൂടൂത്ത് മുഖാന്തരം ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.

പ്രധാനമായും കറുപ്പ്, വെളുപ്പ്, ബീജ് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ ഇയർബഡുകളുടെ ഭാരം വളരെ കുറവാണ്. എആർ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനായിട്ടാണ് ഈ ഇയർബഡിനെ സോണി വിശേഷിപ്പിക്കുന്നത്. Sony WF-LS900N ഇയർബഡുകളുടെ ഇന്ത്യൻ വിപണി വില 16,990 രൂപയാണ്.

Advertisment