Advertisment

ആപ്പിളിന്റെ സ്മാർട്ട്‌വാച്ച് പൊട്ടിത്തെറിച്ചു; ചൂടായതിന് പിന്നാലെ വാച്ച് അഴിച്ചുമാറ്റി എറിഞ്ഞതിനാൽ അപകടം ഒഴിവായെന്ന് ഉപയോക്താവ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിക്കുന്നതും ഉപയോക്താക്കൾക്ക് അപകടം സംഭവിക്കുന്നതും പുതിയ കാര്യമല്ല. ഇപ്പോഴിതാ ഒരു സ്മാർട്ട്‌വാച്ച് പൊട്ടിത്തെറിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആപ്പിളിന്റെ സീരീസ് 7 വാച്ച് പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്.

വാച്ച് അമിതമായി ചൂടാകുകയും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഉപയോക്താവ് പറയുന്നു. അപകടത്തിൽ ഉപയോക്താവിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വാച്ച് അമിതമായി ചൂടായപ്പോൾ തന്നെ ഇയാൾ കൈയ്യിൽ നിന്നും അഴിച്ചുമാറ്റിയിരുന്നു. തുടർന്ന് ജനലഴിയിലൂടെ പുറത്തേക്കിട്ടു. സ്മാർട്ട് വാച്ചിൽ നിന്ന് ഹൈ-ടെംപറേച്ചർ വാർണിംഗും ഉയർന്നിരുന്നതായി ഉപയോക്താവ് പറയുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ ഉപയോക്താവ് കമ്പനിയെ വിവരമറിയിച്ചു. ആപ്പിളിന്റെ പ്രതിനിധി എത്തുന്നതുവരെ പൊട്ടിത്തെറിച്ച വാച്ചിന് സമീപം പോകരുതെന്നായിരുന്നു കമ്പനി നൽകിയ നിർദേശം. തുടർന്ന് കമ്പനിയിൽ നിന്നും ആളെത്തി പൊട്ടിത്തെറിച്ച വാച്ച് പരിശോധനയ്‌ക്കായി കൊണ്ടുപോയി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം ഉപയോക്താവുമായി ബന്ധപ്പെടാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന് കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ആപ്പിളിന്റെ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്നത് ഇതാദ്യ സംഭവമല്ല. 2021-ൽ ഓസ്‌ട്രേലിയയിലെ ഒരു ഉപഭോക്താവിന്റെ ഐഫോൺ എക്‌സ് സമാനരീതിയിൽ പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു.

Advertisment