പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ ഒന്നാണ് റിയൽമി 10എസ്. വിലയും മറ്റു സവിശേഷതകളും പരിചയപ്പെടാം.
6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,408 പിക്സൽ റെസല്യൂഷനും, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റുമാണ് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
50 മെഗാപിക്സൽ പ്രധാന ക്യാമറയും, 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസുമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. പ്രധാനമായും സ്ട്രീമർ ബ്ലൂ, ക്രിസ്റ്റൽ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 1,099 യുവാനും (ഏകദേശം 13,000 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 1,299 യുവാനുമാണ് (15,400 രൂപ). രണ്ട് വേരിയന്റുകളും ചൈനയിലെ റിയൽമിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്. അതേസമയം, ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.