Advertisment

വാട്ട്‌സ്ആപ്പിലൂടെ പണമയയ്ക്കുമ്പോൾ പേയ്മെൻ്റ്സ് ബാക്ക്ഗ്രൗണ്ട്സിലൂടെ ഫീലിംഗും ചേർക്കാം

author-image
ടെക് ഡസ്ക്
New Update
publive-image
Advertisment
ന്യൂഡൽഹി:  ഇന്നു മുതൽ ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്ട്‌സ്ആപ്പിലൂടെ പണമയയ്ക്കുമ്പോൾ പേയ്മെൻ്റ്സ് ബാക്ക്ഗ്രൗണ്ട്സ് ചേർക്കാൻ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി രൂപകല്പന ചെയ്ത, പ്രസക്തവും ആവേശകരവും

അവിസ്മരണീയവുമായ ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് പണമയയ്ക്കുന്നതിനോടൊപ്പം ഫീലിംഗും പങ്കുവെയ്ക്കാനാകും.
227-ലധികം ബാങ്കുകളുമായി പണമിടപാട് നടത്താൻ അനുവദിക്കുന്ന ഈ തത്സമയ പേയ്മെൻ്റ് സംവിധാനം യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസിൽ (UPI) നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)-യുമായി ചേർന്ന് നിർമ്മിച്ചതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചർ. ഈ ഫീച്ചറിൻ്റെ ലോഞ്ചിനെ കുറിച്ച്, വാട്ട്‌സ്ആപ്പ് പേയ്മെൻ്റ്സിൻ്റെ

ഡയറക്ടർ മനേഷ് മഹാത്മെ പറഞ്ഞിതങ്ങനെ “ആളുകൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും അവരുടെ ചിന്തകളും ഫീലിംഗ്സും ഏറ്റവും സുരക്ഷിതമായി പങ്കുവെയ്ക്കുന്ന ഇടമാണ് വാട്ട്‌സ്ആപ്പ്.
പേയ്മെൻ്റ്സ് ബാക്ക്ഗ്രൗണ്ട്സിലൂടെ,വാട്ട്‌സ്ആപ്പ് വഴി നടത്തുന്ന പണമിടപാടുകൾക്ക് ഒരു

പുത്തൻ അനുഭവമായി ആഘോഷങ്ങൾ, സ്നേഹം, ഊഷ്മളത, വിനോദം എന്നിവയുടെ വൈകാരിക തീമുകൾ ഞങ്ങൾ കൊണ്ടുവരികയാണ്. പണം സ്വീകരിക്കുന്നതും അയയ്ക്കുന്നതും വെറുമൊരു പണമിടപാടല്ല, അതിനും ഒരുപാട് അപ്പുറമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പലപ്പോഴും ഈ ഇടപാടുകൾക്കു പിന്നിൽ അമൂല്ല്യമായ നിമിഷങ്ങളുണ്ടായിരിക്കും. വാട്ട്‌സ്ആപ്പിലൂടെയുള്ള പണമിടപാടുകൾ കൂടുതൽ രസകരമാക്കുന്നതിന് കൂടുതൽ ഫീച്ചറുകൾ രൂപകല്പന ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്”.
പേയ്മെന്റുകളുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ പലപ്പോഴും ട്രാൻസാക്ഷണൽ ആയി മാത്രം നിലനിൽക്കുന്നു. പിറന്നാളുകൾ, അവധിദിനങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി ഇനി പണമയയ്ക്കുമ്പോൾ രസകരമായ തീമുകൾ വാട്ട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. പണമയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ആശയപ്രകടനത്തിലുള്ള ഘടകങ്ങൾ ഒരുക്കി വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുകയാണ് ഈ ഫീച്ചറിൻ്റെ പ്രധാന ഉദ്ദേശ്യം. ഭക്ഷണത്തിന് ശേഷം സുഹൃത്തുക്കൾ ബിൽ പങ്കിടുന്നതും സ്നേഹബന്ധത്തിൻ്റെ അടയാളമായി ഉറ്റവർക്ക് പണമയക്കുന്നതും രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക്

സമ്മാനം നൽകുന്നതും അങ്ങനെ ഏത് സന്ദർഭവുമായിക്കോട്ടെ, പേയ്മെൻ്റ്സ്

ബാക്ക്ഗ്രൗണ്ടിലൂടെ ഓരോ പണമിടപാടിന് പിന്നിലെ കഥകൾക്കും ജീവൻ നൽകുന്നു.

ഇന്നുമുതൽ ഇന്ത്യയിലെ എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും എക്‌സ്പ്രസീവ് ബാക്ക്ഗ്രൗണ്ട്സ് ലഭ്യമാകും.
എങ്ങനെ ചെയ്യണം എന്നത് സംബന്ധിച്ച വീഡിയോ:
Advertisment