Advertisment

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

വാട്‌സ്ആപ്പ് എല്ലാ ചാറ്റുകളിലും ഡിസപ്പിയറിങ് മോഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിന്റെ വിപുലീകരിച്ച ഫീച്ചറായിരിക്കും ഇത്. എല്ലാ ചാറ്റുകളിലും ഒരേ സമയം ഡിസപ്പിയറിങ് മെസജസ് ഫീച്ചര്‍ ഓണ്‍ ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കുന്നു.

ഡിസപ്പിയറിങ് മോഡ് ഒരു പുതിയ പ്രൈവസി സെറ്റിങ്‌സ് ആണ്. ഇത് ബീറ്റ ടെസ്റ്ററുകളില്‍ മാത്രമേ നിലവില്‍ ലഭ്യമാകുന്നുള്ളു. ഇതിലൂടെ പുതിയ ചാറ്റ് ത്രെഡുകള്‍ ഓട്ടോമാറ്റിക്കായി ഡിസപ്പിയറിങ് ചാറ്റുകളായി മാറും.വാട്‌സ്ആപ്പില്‍ നിങ്ങള്‍ ഡിസപ്പിയറിങ് മോഡ് എനേബിള്‍ ചെയ്താല്‍ നിലവില്‍ ഉള്ള ചാറ്റുകളിലേക്ക് പുതുതായി അയക്കുന്ന മെസേജുകളും പുതുതായി നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജുകളുള്ള ചാറ്റുകളോ ഡിസപ്പിയറിങ് ആയിരിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ അവ തനിയെ ഡിലീറ്റ് ആയിപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫീച്ചര്‍ എപ്പോഴായിരിക്കും എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാകുക എന്ന കാര്യം വ്യക്തമല്ല.

Advertisment