Advertisment

നവംബര്‍ 1 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്‌ആപ് ലഭിക്കില്ല

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

നവംബര്‍ 1 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്‌ആപ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്ബുള്ള ഫോണുകളില്‍ നവംബര്‍ 1 മുതല്‍ വാട്സ്‌ആപ് കിട്ടില്ല.നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. സുരക്ഷാ മുന്‍കരുതലെന്നോണമാണ് പഴയ സ്മാര്‍ട്ട്‌ഫോണുകളിലെ പ്രവര്‍ത്തനം വാട്സ്‌ആപ് അവസാനിപ്പിക്കുന്നത്.

നവംബര്‍ ഒന്നിന് ശേഷം വാട്ട്‌സ്‌ആപ് കൈഒഎസ് 2.5.0 മാത്രമേ പിന്തുണയ്ക്കൂ. എന്നാല്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപ് തുടര്‍ന്നും ഉപയോഗിക്കാം.പുതുതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുകയാണ് വാട്‌സ്‌ആപ്.

ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ നവംബര്‍ 1 മുതല്‍ വാട്സ്‌ആപ് ലഭിക്കൂ. അതേസമയം കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും.

Advertisment