Advertisment

സാംസങ് ഗാലക്‌സി എം13 സ്മാർട് ഫോൺ ഹാൻഡ്സെറ്റിന്റെ 4ജി, 5ജി വേരിയന്റുകൾ പുറത്തിറക്കി സാംസങ്

author-image
ടെക് ഡസ്ക്
New Update

വലിയ ബാറ്ററിയും ഡിസ്പ്ലേയുമൊരുക്കി സാംസങ് ഗാലക്‌സി എം13 സ്മാർട് ഫോൺ. സാംസങ് ഗാലക്‌സി എം13 സീരീസിന്റെ വില ഇന്ത്യയിൽ 11,999 രൂപ മുതലാണ് തുടങ്ങുന്നത്. ഗാലക്‌സി എം13 യുടെ 4ജി വേരിയന്റിന്റെ (4ജിബി റാം + 64ജിബി സ്റ്റോറേജ്) വില 11,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും വില നൽകണം. സാംസങ് ഗാലക്‌സി എം13യുടെ 5ജി പതിപ്പും രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില.

Advertisment

അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, അക്വാഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് രണ്ട് ഫോണുകളും വിൽക്കുന്നത്. സാംസങ് ഗാലക്‌സി എം13 4ജിയിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയുണ്ട്. കമ്പനിയുടെ ഇൻ-ഹൗസ് എക്‌സിനോസ് 850 പ്രോസസറാണ് ഇതിൽ നൽകുന്നത്. ഇത് 128 ജിബി വരെ സ്റ്റോറേജും 6 ജിബി റാമും പിന്തുണയ്ക്കുന്നു. റാം വെർച്വലായി വികസിപ്പിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സാണ് ഒഎസ്.

publive-image

6,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ 15W ഫാസ്റ്റ് ചാർജിങ് പിന്തുണ മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 8 മെഗാപിക്സലിന്റേതാണ് ക്യാമറ.

എന്നാൽ, ഗാലക്‌സി എം13ന്റെ 5ജി വേരിയന്റ് 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് വരുന്നത്. മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. ഇതിന് 128 ജിബി വരെ സ്റ്റോറേജും 6 ജിബി റാമും പിന്തുണയ്ക്കുന്നു. 4ജി മോഡലിനെ അപേക്ഷിച്ച് അൽപം ചെറിയ ബാറ്ററിയാണ് ഇതിനുള്ളത്. 15W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണേ ബാറ്ററി. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

Advertisment