Advertisment

മേഘങ്ങള്‍ക്കു മുകളിലായി നില്‍ക്കുന്ന ഗ്രാമം... ലോകത്ത് ഒരിക്കലും മഴ പെയ്യാത്ത നാടിനെക്കുറിച്ചറിയം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

എത്ര അന്വേഷിച്ചിറങ്ങിയാലും ഭൂമി നമുക്ക് മുന്നിലൊരുക്കുന്ന അതിശയങ്ങള്‍ക്ക് ഒരു അവസാനം കാണില്ല. ഓരോ നിമിഷവും വിസ്മയിപ്പിക്കുവാന്‍ തക്ക എന്തെങ്കിലും നമ്മുടെ മുന്നിലെത്തുകയും ചെയ്യും. അത്തരം കാര്യങ്ങളിലൊന്ന് ഭൂമിശാസ്ത്രം തന്നെയാണ്.

 

publive-image

ഓരോ പ്രദേശവും ഒന്നിനൊന്ന് വ്യത്യസ്തപ്പെട്ടു കിടക്കുകയാണ്. ഒരോ രാജ്യത്തു പോലും വ്യത്യസ്ത ടൈം സോണുകളും സീസണുകളും എല്ലാം നമുക്ക് കാണാം. ലോകത്ത് നിരവധി അത്ഭുതകരമായ സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മേഘാലയയിലെ മൗസിന്‍റാം എന്ന സ്ഥലം നമുക്ക് പരിചയമുണ്ട്. എന്നാല്‍ മഴയേ പെയ്യില്ലാത്ത ഒരു നാടിനെ അറിയാമോ.

publive-image

ഭൂമിയൊരുക്കിയിരിക്കുന്ന അവസാനിക്കാത്ത അത്ഭുതങ്ങളിലെ മറ്റൊരു കണ്ണിയാണ് ഈ നാട്. മഴ പെയ്യാത്ത നാടുണ്ടെങ്കില്‍ അതൊരു മരുഭൂമിയായിരിക്കും എന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ജനവാസമുള്ള ഒരു നാട്ടിലാണ് മഴയെത്താത്തത്. യെമൻ തലസ്ഥാനമായ സനയ്ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-ഹുതൈബ് എന്ന ഗ്രാമമാണ് ഒരിക്കലും മഴ പെയ്യാത്ത ആ ഗ്രാമം.

ആദ്യ കാഴ്ചയില്‍ സാധാരണ ഒരു ഗ്രാമം പോലെയാണ് അല്‍ ഹുതൈബ് തോന്നിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണ്‍ക്കല്ലുകളാല്‍ നിറഞ്ഞ ഭൂപ്രകൃതി. നിറയെ കുന്നും മലകളും അവയ്ക്കിടയില്‍ നിര്‍മിച്ച വീടുകളും. കൂടാതെ, ചരിത്ര നിര്‍മിതികളും ധാരാളമുണ്ട്. ഇവിടെ ഉയരത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരുന്നവയാണ്.

മേഘങ്ങൾക്ക് മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതാണ് അല്‍ ഹുതൈബ് ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ് ഇവിടെ മഴ പെയ്യാത്തതിനുള്ള കാരണം. മേഘങ്ങൾ ഇവരുടെ താമസസ്ഥലത്തിനു താഴെയായി രൂപപ്പെടുകയും താഴെയുള്ള പ്രദേശത്തേക്ക് മഴ പെയ്യുകയും ചെയ്യുന്നു.

പുരാതനവും ആധുനികവുമായ വാസ്തുവിദ്യാരീതികളെ ഗ്രാമീണവും നഗരപരവുമായ സവിശേഷതകളുമായി സമന്വയിപ്പിക്കുന്ന നിരവധി നിര്‍മിതികള്‍ ഇവിടെയുണ്ട്. മൂന്നാമത്തെ ദാവൂദി ബൊഹ്‌റ ദായി അൽ-മുത്‌ലഖ് ഹാതിം ഇബ്‌നു ഇബ്രാഹിമിന്‍റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിശ്വാസികള്‍ ഈ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തുന്നു.

Advertisment