Advertisment

യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

റാസൽഖൈമ: യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്‍ദുറഹ്‍മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. . ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്.

കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു​ മൂന്നുപേർക്ക്​ നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. സുൽത്താനാണ്​ വാഹനം ഓടിച്ചിരുന്നത്​.

Advertisment