Advertisment

ഓഐസിസി(യുകെ) സംഘടിപ്പിക്കുന്ന ടി.ഹരിദാസ് മെമ്മോറിയൽ അവാർഡ് ദാനവും, കലാ സന്ധ്യയും മെയ് 22-ന് ക്രോയിഡണിൽ; വിരേദ്രശർമ എംപി മുഖ്യാതിഥിയാവും

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

Advertisment

ക്രോയിഡോൺ: യു കെ യിൽ ജീവകാരുണ്യ-രാഷ്ട്രീയ-സാമൂഹ്യ-ആല്മീയ സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവും, ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നു പതിറ്റാണ്ടിലേറെ സേവനം ചെയ്യുകയും , ഹോട്ടൽ വ്യവസായിയും, ഒഐസിസി (യു കെ) ജനറൽ കൺവീനറും ആയിരുന്ന ടി ഹരിദാസിന്റെ സ്മരണാർത്ഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യസേവകർക്കുള്ള അവാർഡുദാനവും, കൾച്ചറൽ ഇവന്റും മെയ് 22 ന് ഞായറാഴ്ച ക്രോയിഡണിൽ വെച്ച് നടത്തും.

ഞായറാഴ്ച വൈകുന്നേരം 3:30 ന് ആരംഭിക്കുന്ന വിപുലമായ പ്രോഗ്രാമിൽ വിരേന്ദ്രശർമ എം.പി മുഖ്യാതിഥിയായിരിക്കും. കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് (മുൻ മേയർ), ബ്രാഡ്ലി സ്റ്റോക്ക് ബ്രിസ്റ്റോളിൻറെ മുൻ മേയർ കൗൺ. ടോം ആദിത്യ, മുൻ മേയറും കൗൺസിലറുമായ ഫിലിഫ് എബ്രാഹം തുടങ്ങിയവർ വിശിഷ്‌ടാതിഥികളായി പങ്കുചേരും.

publive-image

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച ഇരുപത്തിയഞ്ച് നോമിനേഷനുകളിൽ നിന്നും വിദഗ്ധ ജഡ്ജസ് സമിതി സ്‌ക്രൂറ്റനിങ്ങ് ചെയ്താണ് അഞ്ചംഗ അന്തിമ ലിസ്റ്റിലേക്ക് എത്തിച്ചേർന്നത്. കാർമൽ മിറാൻഡാ, ജയന്തി ആൻറണി, റോയി സ്റ്റീഫൻ, ടോണി ചെറിയാൻ, മംഗളൻ വിദ്യാസാഗരൻ എന്നിവരാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ പ്രശസ്തരായ സാമൂഹ്യപ്രവർത്തകർ. ഇവരിൽ നിന്നും അന്തിമ വിജയിയെ അവാർഡ് ദാന വേദിയിൽ വെച്ചാവും പ്രഖ്യാപിയ്ക്കുക. റണ്ണേഴ്‌സായിട്ടുള്ളവർക്കു മൊമെന്റോ നൽകി ആദരിക്കുന്നതാണ്.

യു കെ യിൽ പൊതു രംഗത്തു പ്രവർത്തിക്കുന്ന, പ്രഗത്ഭരും, പരിചയ സമ്പന്നരും, നിഷ്പക്ഷരുമായ ഒരു ജഡ്ജിങ് പാനൽ ആണ് അവാർഡ് ദാന ലിസ്റ്റിന് അന്തിമരൂപം നൽകുവാൻ ഒഐസിസി നിയോഗിച്ചത്. ഡോ.ജോഷി ജോസ് (ചെയർമാൻ), കൗൺസിലർ ഫിലിഫ് അബ്രാഹം, സുജു ഡാനിയേൽ (സാമൂഹ്യ പ്രവർത്തകൻ), ഷൈനു മാത്യു (പൊതുപ്രവർത്തക),കെ ആർ ഷൈജുമോൻ (ജേർണലിസ്റ്റ്), അജിത് പാലിയത്ത് (സാമൂഹ്യ പ്രവർത്തകൻ) എന്നിവരാണ് ജഡ്ജസ് പാനലിൽ ഉള്ളവർ.

publive-image

ലണ്ടൻ മലയാളികളുടെ ഈറ്റില്ലവും,സാംസ്കാരിക കേന്ദ്രവും, ഹരിദാസിന് ഏറെ പ്രിയപ്പെട്ടയിടവുമായിരുന്ന ക്രോയിഡോണിൽ വെച്ച് മെയ് 22നു ഞായറാഴ്ച വൈകുന്നേരം 3.30 നു ആരംഭിക്കുന്ന അവാർഡ് ദാന ചടങ്ങുകൾ, ഒഐസിസി യുടെ സംഘാടക മികവിന്റെ പ്രാവീണ്യവും, സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക തലങ്ങളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യവും, വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തവും കൊണ്ട് ടി ഹരിദാസിനോടുള്ള ആദരവും, അനുസ്മരണവും പ്രൌഡ ഗംഭീരമാവും എന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ബേബികുട്ടി ജോർജ് അവകാശപ്പെട്ടു.

അവാർഡ് ദാന സമ്മേളനം ഏറ്റവും വിജയപ്രദമാക്കുന്നതിനായി വിപുലമായ കമ്മറ്റി പ്രവർത്തനനിരതരായി അണിയറയിൽ സജ്ജമാണ്. ബേബികുട്ടി ജോർജ്, ഡോ ജോഷിജോസ്,

ഓഐസിസി യൂറോപ്യൻ കോർഡിനേറ്റർ സുനിൽ രവീന്ദ്രൻ, പ്രസിഡൻ്റ് കെകെ മോഹൻദാസ്, ഷാജി ആനന്ദ് ,സുജു ഡാനിയൽ, അൽഷർ അലി,ഷൈനു മാത്യു, സന്തോഷ് ബഞ്ചമിൻ, അപ്പാഗഫൂർ, ജവഹർ ലാൽ, മഹേഷ് കുമാർ, ജയൻ റാൻ, വിൽസൺ ജോർജ് , ബിജു വർഗീസ്, ബിജുനാഥ്, അഷ്റഫ് അബ്ഡുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക.

അവാർഡ് ദാന ചടങ്‌ കൂടുതൽ ആകർഷകവും, വർണ്ണാഭവുമാക്കുന്നതിനായി മെഗാ മൂസിക്കൽ- കോമഡിഷോ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലഘുഭക്ഷണവും ക്രമീകരിക്കും.

യു കെ യിൽ ഏറെ മലയാളികൾ ഹൃദയത്തിൽ ചേർത്തു നിറുത്തിയിരുന്ന ടി. ഹരിദാസിനെ അനുസ്മരിക്കുവാനും, അദ്ദേഹത്തിന്റെ നാമഥേയത്തിൽ ഒഐസിസി പ്രഖ്യാപിച്ചിട്ടുള്ള മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അംഗീകാരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കർമ്മ നിരതരായ നന്മയുടെ വക്താക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനും, ഏറെക്കാലമായി നഷ്‌ടപ്പെട്ടിരുന്ന കലാ വിരുന്നിന് വീണുകിട്ടിയ സുവർണ്ണാവസരം മുതലെടുക്കുവാനും, സ്നേഹസൗഹൃദങ്ങൾ പുതുക്കുന്നതിനും ലഭിക്കുന്ന ഈ അവാർഡ് ദാന സമ്മേളനത്തിലേക്ക്‌ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സ്വാഗതസംഘ കമ്മറ്റി അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കും. വാഹങ്ങൾ പാർക്കുചെയ്യുന്നതിനുള്ള വിസ്തൃതമായ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Advertisment