Advertisment

എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തു; ബിരുദം ഒരുമിച്ച് ആഘോഷിച്ച് വളർത്തുപൂച്ചയും ഉടമയും

author-image
admin
Updated On
New Update

publive-image

Advertisment

കൊവിഡും ലോക്ക്ഡൗണും വ്യത്യസ്തമായ ഒരു ജീവിത രീതിയാണ് നമുക്ക് മുന്നിലേക്ക് തുറന്നു തന്നത്. വർക്ക് ഫ്രം ഹോമും ഓൺലൈൻ ക്‌ളാസ്സുകളും നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഒരിക്കലും കടന്നുപോകാത്ത സമയത്തിലൂടെയാണ് കൊറോണ കാലം നമ്മെ കൊണ്ടുപോയത്. മിക്കവരും തങ്ങളുടെ ക്‌ളാസുകളും കോളേജുമെല്ലാം പൂർത്തിയാക്കിയത് സൂം കോളിലൂടെയാണ്.

എന്നാൽ സൂം കോളിലൂടെ ബിരുദം നേടിയ വളർത്തുപൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫ്രാൻസെസ ബോർഡിയർ എന്ന യുവതിയാണ് പൂച്ചയുടെ ഉടമ. സുകി എന്നാണ് പ്രിയപ്പെട്ട പൂച്ചയുടെ പേര്. ഫ്രാൻസെസയ്ക്കൊപ്പം എല്ലാ ഓൺലൈൻ ക്‌ളാസുകളിലും ഈ പൂച്ച പങ്കെടുത്തിരുന്നു. അടുത്തിടെ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയത് ഫ്രാൻസെസ സോഷ്യൽ മീഡിയയിൽ കുറിച്ച രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

തന്റെ കോളേജ് കാലത്തിന്റെ ഭൂരിഭാഗവും സുകിയോടൊപ്പം വീട്ടിലാണ് ഫ്രാൻസെസ ചെലവഴിച്ചത്. അതുകൊണ്ട് തന്നെ എല്ലാ ക്‌ളാസിലും സൂകിയും ഫ്രാൻസെസക്കൊപ്പം ഉണ്ടായിരുന്നു. അങ്ങനെയാണ് കോഴ്‌സിലെ എല്ലാ സൂം ലെക്‌ചറിലും പങ്കെടുത്ത ഒരു അർപ്പണബോധമുള്ള വിദ്യാർത്ഥിയായി സുകി എന്ന പൂച്ചയും മാറിയത്.

‘കൊറോണക്കാലമായതിനാൽ ഞാൻ കൂടുതൽ സമയവും ചെലവഴിച്ചത് എന്റെ അപ്പാർട്ട്മെന്റിൽ ആയിരുന്നു. അപ്പോഴെല്ലാം ഒപ്പം എന്റെ പൂച്ചയും ഉണ്ടായിരുന്നു. ഞാൻ പങ്കെടുക്കുന്ന സൂം ക്ലാസുകളിലെല്ലാം അവൾ അത് കേൾക്കാൻ ആഗ്രഹിച്ചതുപോലെ, എപ്പോഴുംഎനിക്കൊപ്പം ഇരിക്കുമായിരുന്നു എന്നും ഉടമയായ ഫ്രാൻസെസ പറയുന്നു. എന്താണെങ്കിലും പൂച്ചയ്ക്ക് നൽകിയ ഈ രസകരമായ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

Advertisment