Advertisment

കൈക്കുഞ്ഞുമായി ഓഫീസിൽ എത്തുന്ന പൊലീസ് കോൺസ്റ്റബിൾ; സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്ന് അമ്മയും കുഞ്ഞും

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പൊലീസ് കോൺസ്റ്റബിൾ ഉണ്ട്. കൈക്കുഞ്ഞുമായി ജോലിയ്‌ക്കെത്തിയ ഈ കോൺസ്റ്റബിൾ വാർത്തകളിൽ ഏറെ നിറഞ്ഞു നിൽക്കുകയാണ്. അസാം സ്വദേശിയായി സചിത റാണിയാണ് ഈ പൊലീസ് ഉദ്യോഗസ്ഥ. തന്റെ ഏഴ് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് എല്ലാ ദിവസവും ജോലിയ്‌ക്കെത്തും ഇവർ.

കാക്കി പാന്റും ഷർട്ടും ധരിച്ച് കൈയിൽ കുഞ്ഞുമായി നിൽക്കുന്ന സചിതയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പ്രസവത്തിന് ശേഷം വീണ്ടും ലീവ് നീട്ടി ലഭിക്കാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെയാണ് സചിതയ്ക്ക് കുഞ്ഞിനേയും കൊണ്ട് ജോലിയ്ക്ക് വരേണ്ടി വന്നത്.

വീട്ടിലെ സാമ്പത്തിക സ്ഥിതിയും സചിതയ്ക്ക് മുന്നിൽ വെല്ലുവിളിയായി. മാത്രവുമല്ല കുഞ്ഞിനെ നോക്കാൻ വീട്ടിൽ ആരുമില്ലാത്തതും കൂടെയായപ്പോൾ സചിതയ്ക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ലാതെയായി. അതോടെയാണ് കുഞ്ഞിനെയും കൂട്ടി ജോലിയ്ക്ക് വരാൻ സചിത തീരുമാനിച്ചത്. സചിതയുടെ ഭർത്താവ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ ജോലിക്കാരനാണ്. ഭർത്താവും സ്ഥലത്തില്ല. അതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ സചിതയ്ക്ക് തനിയെ നോക്കേണ്ടി വന്നു.

ഇപ്പോൾ മറ്റുള്ളവർക്ക് പ്രചോദനം കൂടിയാണ് ഈ പോലീസ് ഉദ്യോഗസ്ഥ. എന്നും രാവിലെ 10.30 യ്ക്ക് ഓഫിസിൽ എത്തുന്ന കുഞ്ഞിനെ തൊട്ടടുത്ത് കിടത്തി എല്ലാ ജോലിയും കൃത്യമായി തീർക്കും. ഒപ്പം തന്നെ കുഞ്ഞിന് വേണ്ട ഭക്ഷണവും ശ്രദ്ധയും നൽകും. വൈകീട്ട് ജോലി കഴിഞ്ഞാൽ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങും. സചിതയ്ക്ക് ഒപ്പം തന്നെ സഹായവുമായി സഹ ജീവനക്കാരും ഉണ്ട്. ഇവരും കുഞ്ഞിനെ നോക്കുകയും കളിപ്പിക്കുകയും ചെയ്യും.

ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും വേറെ മാർഗമില്ല എന്ന് സചിത പറയുന്നു. നിരവധി പേർ സചിതയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. സചിതയുടെ ജോലിയോടുള്ള ആത്മാർത്ഥയെയും കുഞ്ഞിനോടുള്ള വാത്സല്യവും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

Advertisment