Advertisment

ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ജയിലിൽ മരിച്ചു; വിഷം നൽകിയെന്ന് ആരോപണം; കനത്തജാഗ്രത

New Update
mukthar ansari.jpg

ഉത്തർപ്രദേശ്:  ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരി ഹൃദയാഘാതത്തെത്തുടർന്ന് ജയിലിൽ മരിച്ചു. ബാന്ദയിലെ ജയിലിൽ തടവിൽ കഴിയവെയാണ് മരണം. മരണത്തിൽ മുഖ്താറിന്റെ കുടുംബം ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. അൻസാരിക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

യു പിയിലെ മൗവിൽനിന്ന് അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്താർ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലുമായി ജയിലിലായിരുന്നു. രണ്ടു തവണ ബിഎസ്‌പി സ്ഥാനാർഥിയായാണ് വിജയിച്ചത്.

കഴിഞ്ഞദിവസം റംസാൻ നോമ്പ് അവസാനിപ്പിച്ചശേഷം ആരോഗ്യനില വഷളായതിനെത്തുടർന്ന് അൻസാരിയെ റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ ജയിലിലെത്തി നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമുണ്ടെന്ന് സംശയിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisment