Advertisment

മാമുക്കോയ നാടക - സീരിയൽ - സിനിമാ മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ-മാമുകോയ ഫൌണ്ടേഷൻ

New Update
mamukoya anusmareanam1.jpg

കോഴിക്കോട് : നാടക -സീരിയൽ - ചലച്ചിത്ര അഭിനേതാവും സാമൂഹ്യ പ്രവർത്തകനുമായ മാമുക്കോയയുടെ ഫോട്ടോ  ടൗൺഹാളിൽ  അനാച്ഛാദനം ചെയ്യാൻ നഗരസഭയ്ക്ക്  അപേക്ഷ നൽകാനും, സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തുവാനും  മാമുക്കോയുടെ ഒന്നാം ചരമവാർഷിക അനുസ്മരണയോഗം തീരുമാനിച്ചു. 



 മാമുക്കോയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാമുക്കോയയുടെ വസതിയിൽ ചേർന്ന ഒന്നാം അനുസ്മരണ യോഗത്തിൽ അഡ്വക്കേറ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. യുഡിഎ പ്രസിഡണ്ട്  ഡോക്ടർ കെ മൊയ്തു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. തിരക്കിനിടയിലും യുഡിഎ പ്രസിഡണ്ട് എന്ന നിലയിൽ  മാമുക്കോയ മികച്ച പ്രവർത്തനം നടത്തിയെന്ന്  ഉദ്ഘാടകൻ അനുസ്മരിച്ചു.

 കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ കെ അബ്ദുറഹിമാൻ അടുത്തവർഷം മുതൽ മികച്ച കലാകാരനും കലാകാരിക്കും മാമുക്കോയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തുമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സദസ്സിനെ അറിയിച്ചു. മാമുക്കോയക്ക്  അർഹിക്കുന്ന അംഗീകാരം സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല എന്നും ആയിരത്തിലധികം വേദികളിൽ എ കെ പുതിയങ്ങാടി രചിച്ച  "മോചനം" എന്ന നാടകം അവതരിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു എന്ന് മലയാള ചലചിത്ര കാണികൾ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി അനുസ്മരിച്ചു. അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പി ബാലൻ, അനീഷ് കുമാർ ഇ, മുഹമ്മദ് നിസാർ, ശ്രീമതി റോസമ്മ, ശ്രീമതി സൂഫി അബ്ദുള്ള, അഹമ്മദ് സായർ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിൽ മാമുക്കോയുടെ ബന്ധുമിത്രാദികളും സമീപവാസികളും പങ്കെടുത്തു .

Advertisment