Advertisment

സാറ് വിചാരിച്ചാല്‍... പരീക്ഷയില്‍ ജയിപ്പിക്കാന്‍ ഉത്തരക്കടലാസില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ 200 രൂപ കൈക്കൂലി!

സംഭവം അധ്യാപകന്‍ തന്നെ വിവരിക്കുന്നതാണ് വീഡിയോയില്‍. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
4442424

പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകന് കൈക്കൂലി കൊടുത്തേക്കാമെന്ന് ആരെങ്കിലും ചിന്തിക്കുമോ..? എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അധ്യാപകന് വിദ്യാര്‍ത്ഥി കൈക്കൂലി നല്‍കിയ വീഡിയോ വൈറലായിരിക്കുകയാണ്.  സംഭവം അധ്യാപകന്‍ തന്നെ വിവരിക്കുന്നതാണ് വീഡിയോയില്‍. 

Advertisment

ഒരു വിദ്യാര്‍ത്ഥി അധ്യാപകന് കൈക്കൂലി കൊടുത്തുകൊണ്ട് പരീക്ഷയില്‍ ജയിക്കാന്‍ നോക്കുന്നു എന്നാണ്  വീഡിയോയുടെ കാപ്ഷനില്‍. വീഡിയോയില്‍ അധ്യാപകന്‍ പരീക്ഷാപേപ്പര്‍ നോക്കുന്നത് കാണാം. 

''എന്റെ കോപ്പി ഞാന്‍ ഗുരുവിന് നല്‍കിക്കഴിഞ്ഞു, അദ്ദേഹം ആഗ്രഹിച്ചാല്‍ ഞാന്‍ പാസാകും'' എന്നും ഉത്തരക്കടലാസില്‍ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കില്‍ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

''ഈ വിദ്യാര്‍ത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്‍കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണ്, അതിനാല്‍ മാര്‍ക്കൊന്നും നല്‍കാന്‍ കഴിയില്ല'' - അധ്യാപകന്‍ പറയുന്നുണ്ട്. 200 രൂപയുടെ നോട്ടും അധ്യാപകന്‍ കാണിച്ചു തരുന്നുണ്ട്. എന്തായാലും, വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കി. രകസരമായ കമന്റുകളാണ് പലരും നല്‍കിയത്. 

 

Advertisment