Advertisment

പരീക്ഷാഹാള്‍ ടിക്കറ്റ് ആട് തിന്നു; ജീവനൊടുക്കാന്‍  ശ്രമിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി

തിങ്കളാഴ്ച രാത്രി വടക്കന്‍ കര്‍ണാടത്തിലെ ബീദര്‍ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. 

New Update
345335334

ബംഗളുരു: പരീക്ഷാഹാള്‍ ടിക്കറ്റ് വീട്ടില്‍ വളര്‍ത്തുന്ന ആട് തിന്നതിനെത്തുടര്‍ന്ന് ഭയന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കന്‍ കര്‍ണാടത്തിലെ ബീദര്‍ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. 

Advertisment

ഹാള്‍ ടിക്കറ്റ് ആട് തിന്നെന്ന് മനസിലായതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥിനി ഭയന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കത്തെഴുതി സഹോദരനെ ഏല്‍പ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു. 

വീട്ടുകാരും അയല്‍വാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റില്‍ നിന്ന് വിദ്യാര്‍ഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. 

 

Advertisment