Advertisment

മുംബൈ വിമാനത്താവളത്തില്‍ രണ്ട് കോടിയിലധികം  വിലമതിക്കുന്ന ഡയമണ്ടുകള്‍ പിടികൂടി; യാത്രക്കാരന്‍ പിടിയില്‍

കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

New Update
4647577

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഡയമണ്ട് വേട്ട. യാത്രക്കാരനില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകള്‍ പിടികൂടി. ന്യൂഡില്‍സ് പാക്കറ്റിലായിരുന്നു ഇയാള്‍ ഡയമണ്ട് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Advertisment

മുംബൈയില്‍ നിന്ന് ബാങ്കോങ്കിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയാണ് സംശയം തോന്നി കസ്റ്റംസ് നിരീക്ഷിച്ചത്. ഇയാളുടെ ലഗേജിലുണ്ടായിരുന്ന ട്രോളി ബാഗില്‍ നിന്ന് ന്യൂഡില്‍സ് പാക്കറ്റ് കണ്ടെടുത്തു. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ അതിനുള്ളിലായിരുന്നു ഡയമണ്ടുകള്‍ പൊതിഞ്ഞ് സൂക്ഷിച്ചത്. യാത്രക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തു.

ഇതിന് പുറമെ ഏതാനും യാത്രക്കാര്‍ ബാഗിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചിരുന്ന സ്വര്‍ണവും പിടികൂടി. വിപണിയില്‍ 4.44 കോടി വിലമതിക്കുന്ന 6.8 കിലോഗ്രാം സ്വര്‍ണമാണ് ഇങ്ങനെ കിട്ടിയത്. എല്ലാം കൂടി 6.46 കോടി രൂപ വിലവരുന്ന സാധനങ്ങള്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം ഇങ്ങനെ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.

 

Advertisment