Advertisment

'മോദി കാ പരിവാര്‍' എന്ന് അമിത് ഷാ; 'മോദിയുടെ കുടുംബം' എന്ന് രാജീവ് ചന്ദ്രശേഖര്‍; ലാലുപ്രസാദിന്റെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ മറുപടി നല്‍കാന്‍ ബിജെപി; അണിചേര്‍ന്ന് നേതാക്കള്‍

അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനത്തിലും ആഴത്തിൽ മുഴുകിയിരിക്കുന്ന 'ഇന്ത്യ' സഖ്യത്തിൻ്റെ നേതാക്കൾ പരിഭ്രാന്തരാകുകയാണെന്ന് മോദി

New Update
jp nadda amit shah rajeev chadrasekhar modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ മറുപടി നല്‍കി ബിജെപി നേതാക്കള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ 'മോദി കാ പരിവാര്‍' എന്ന് കൂടി ചേര്‍ത്തു. 'മോദിയുടെ കുടുംബം' എന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചേര്‍ത്തത്.

Advertisment

ലാലു പ്രസാദിന് മറുപടിയുമായി പ്രധാനമന്ത്രിയും രംഗത്തെത്തി. അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനത്തിലും ആഴത്തിൽ മുഴുകിയിരിക്കുന്ന 'ഇന്ത്യ' സഖ്യത്തിൻ്റെ നേതാക്കൾ പരിഭ്രാന്തരാകുകയാണെന്ന് തെലങ്കാനയിലെ അദിലാബാദിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

"എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, രാജ്യത്തെ 140 കോടി ജനങ്ങളും എൻ്റെ കുടുംബമാണ്. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളും അമ്മമാരും സഹോദരിമാരും മോദിയുടെ കുടുംബമാണ്. രാജ്യത്തെ എല്ലാ പാവപ്പെട്ടവനും എൻ്റെ കുടുംബമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്നായിരുന്നു  കഴിഞ്ഞ ദിവസം പട്‌നയില്‍ നടന്ന റാലിയില്‍ ലാലു പ്രസാദ് പറഞ്ഞത്. 

 

Advertisment