Advertisment

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റ്; തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ വർഷം മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം; സ്വത്ത് വിവരങ്ങൾ പുറത്തു വിട്ട് ക്ഷേത്രം ഭാരവാഹികൾ

വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലയുള്ള 11,329 കിലോഗ്രാം സ്വർണമാണ് ട്രസ്റ്റിൻ്റെ പേരിലുള്ളത്

New Update
tirupati

തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ വർഷം മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലയുള്ള 11,329 കിലോഗ്രാം സ്വർണമാണ് ട്രസ്റ്റിൻ്റെ പേരിലുള്ളത്. ക്ഷേത്രം ഭാരവാഹികളാണ് സ്വത്ത് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം ഈ വർഷം ഏപ്രിൽ 12-ന് സ്വർണവില ഔൺസിന് 2,400 ഡോളറിലെത്തി. കൊവിഡ് പകർച്ച വ്യാധി ഉൾപ്പെടെ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേത്രത്തിന് ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനും ശേഷം സമീപകാലത്ത് സ്വർണവില കുതിച്ചുയരുകയാണ്. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിൽ സ്വർണ വിലയിൽ 10.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 73,700 രൂപയായിരുന്നു. ഉയർന്ന നിരക്കുകൾ എല്ലാത്തരം നിക്ഷേപങ്ങളെയും വിലയെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

Advertisment