Advertisment

ട്രെ​യി​നി​ന്‍റെ സ്ലീ​പ്പ​ർ കോ​ച്ചി​ൽ മി​ഡി​ൽ ബ​ർ​ത്തു​ക​ളു​ടെ ച​ങ്ങ​ല കാ​ണ്മാ​നി​ല്ല; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ, അന്വേഷണം ആരംഭിച്ചതായി റെ​യി​ൽ​വേ പോ​ലീ​സ്

New Update
train service

ഭു​വ​നേ​ശ്വ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ സ്ലീ​പ്പ​ർ കോ​ച്ചി​ൽ മി​ഡി​ൽ ബ​ർ​ത്ത് ഉ​യർ​ത്തി നി​ർ​ത്തു​ന്ന ച​ങ്ങ​ല കാ​ണ്മാ​നി​ല്ല. ത​പ​സ്വി​നി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ എ​സ് ആ​റ് സ്ലീ​പ്പ​ർ കോ​ച്ചി​ലാ​ണ് സം​ഭ​വം.

Advertisment

യാ​ത്ര​ക്കാ​ർ രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​നാ​യി ബ​ർ​ത്തു​ക​ൾ നി​വ​ർ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ല്ലാ സീ​റ്റു​ക​ളു​ടെ​യും ച​ങ്ങ​ല​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം ട്രെ​യി​ൻ ഭു​വ​നേ​ശ്വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു അ​ധി​ക കോ​ച്ച് ട്രെ​യി​നി​നോ​ട് കൂ​ട്ടി​ച്ചേ​ർ​ത്ത് യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ച​ങ്ങ​ല​ക​ൾ ന​ഷ്ട​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment