Advertisment

നടി നിക്കി ഗല്‍റാണിയും വിവാഹിതയാവുന്നു; പ്രിയതമനെ കണ്ട് മുട്ടിയത് ചെന്നൈയില്‍ വച്ച്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി വിവാഹിതയാകുന്നു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ തന്‍റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

Advertisment

publive-image

ധമാക്കയിലെ നായകന്‍ അരുണിനൊപ്പം ജെബി ജംഗ്ഷനില്‍ എത്തിയ്യപ്പോഴാണ് നിക്കി തന്‍റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി ഗല്‍റാണി നല്‍കിയത്. എവിടെ വെച്ചായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്നായിരുന്നു പിന്നീടുള്ള ചോദ്യം.

കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. ആരാണ് ആ വ്യക്തിയെന്നതിനെക്കുറിച്ച്‌ മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. ഉടനെ തന്നെ ഇതേക്കുറിച്ച്‌ എല്ലാവരേയും അറിയിക്കുമെന്നും നടി പറഞ്ഞു.

nikki
Advertisment