Advertisment

കല(ആര്‍ട്ട്) കുവൈറ്റ് - 'നിറം 2018' സമ്മാനദാനം അനൂപ് സിംഗ് ഉത്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്ക്കായി നവംബര്‍ 9-നു 'നിറം 2018' എന്ന പേരില്‍ അമേരിക്കന്‍ ടൂറിസ്റ്റര്‍റുമായി സഹകരിച് കല(ആര്‍ട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisment

ഡിസംബര്‍ 7-നു വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് ഉച്ചക്കുശേഷം 2:00ന് ആരംഭിച്ച ചടങ്ങു ഇന്ത്യന്‍ എംബസി കുവൈറ്റ് അറ്റാഷെ അനൂപ് സിംഗ് ഉത്ഘാടനം ചെയ്തു. കല(ആര്‍ട്ട്) കുവൈറ്റ് പ്രസിഡണ്ട് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗത പറഞ്ഞു. നിറം ജനറല്‍ കണ്‍വീനര്‍ മുകേഷ് വി പി റിപ്പോര്‍ട് അവതരിപ്പിച്ചു. മൂല്യനിര്‍ണ്ണയ വിശകലനം ജഡ്ജിങ് പാനല്‍ അംഗം ആര്ടിസ്‌റ് ശശികൃഷ്ണന്‍ അവതരിപ്പിച്ചു

publive-image

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തോടനുബന്ധിച് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്ക്കായി കല(ആര്‍ട്ട്) കുവൈറ്റ് കഴിഞ്ഞ 14 വര്‍ഷമായി സങ്കടിപ്പിച്ചുവരുന്ന ഈ ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ജി സി സി യിലെ തന്നെ വലിയ പ്രോഗ്രാം ആക്കാന്‍ കഴിഞ്ഞതിലൂടെ കല(ആര്‍ട്ട്) കുവൈറ്റ് മാതൃകാപരവും അഭിനന്ദാര്‍ഹവും ആയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കുവൈറ്റില്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് അനൂപ് സിംഗ് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

publive-image

അമേരിക്കന്‍ ടൂറിസ്റ്റര്‍ പ്രധിനിധി നൗഫല്‍, യൂണിമണി എക്‌സ്‌ചേഞ്ച് മാനേജര്‍ രഞ്ജിത്ത് പിള്ളൈ, ഫാബെര്‍ കാസ്ലെ പ്രധിനിധി സതീശന്‍, ഹെല്പ് കേരളാ ചെയര്‍മാന്‍ ഡോ. അമീര്‍ അഹ്മദ്, ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ് ന്യൂസ് ചീഫ് സുനോജ് നമ്പ്യാര്‍ ലോക കേരളസഭ അംഗം ബാബു ഫ്രാന്‍സിസ്, സാമൂഹ്യ പ്രവര്‍ത്തകരായ ജോയ് മുണ്ടക്കാടന്‍, അനിയന്കുഞ്ഞു സാമുവേല്‍, കല (ആര്ട്ട്) കുവൈറ്റ് ട്രഷറര്‍ ജോണി, നിറം ജഡ്ജസ് ആയ ആര്ടിസ്റ്റ്‌സ് ഷമ്മി ജോണ്‍, ശശികൃഷ്ണന്‍, നികേഷ്, സുനില്‍ കുളനട കല (ആര്ട്ട്) കുവൈറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ആയ ജെയ്‌സണ്‍ ജോസഫ്, ഷമീര്‍, ഹസ്സന്‍ കോയ, ശിവകുമാര്‍, രതിദാസ്, രാഗേഷ്, എന്നിവര്‍ വേദിയില്‍ സന്നിഹിതാരായിരുന്നു. നിറം ജഡ്ജസ് മാരെയും കോംപയറിങ് നിര്‍വഹിച്ച അന്‍സീന്‍ അയൂബ്, ജീവ്സ് എരിഞ്ചേരി എന്നിവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സോവനീര്‍ പ്രകാശനം നൗഫല്‍ ആദ്യ കോപ്പി ഹസ്സന്‍ കോയക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ജെയ്‌സണ്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

publive-image

ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവന്‍ അബ്ബാസിയ, രണ്ടാം സ്ഥാനം ഫഹാഹീല്‍ അല്‍ വതനി ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍, അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്സ് ഓണ്‍ അക്കാദമി, അബ്ബാസിയ.

കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി. ഭാസ്‌കരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സി. ഭാസ്‌കരന്‍ മെമ്മോറിയല്‍ ട്രോഫി ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവന്‍ അബ്ബാസിയക്ക് ലഭിച്ചു.

publive-image

ഗോകുല്‍ രാജ്, ജോഷ്വ വര്ഗീസ് മോന്‍സി, എം. ബി. ഷംറോസ് ഖാനും, സമാ സോയ റഹിമാന്‍, സോയ ദീപക് കല്‍ക്കര്‍, ശ്യാം (ഓപ്പണ്‍ ക്യാന്‍വാസ്) എന്നിവര്‍ ഒന്നാം സമ്മാനം നേടി, ഒന്നും രണ്ടും മൂന്നും സമ്മാനാര്ഹര്ക്കു മെഡലും മോമെന്റോയും സര്‍ട്ടിഫിക്കറ്റും അമേരിക്കന്‍ ടൂറിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനാര്ഹര്ക്കു മലബാര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണ്ണനാണയവും ഉണ്ടായിരുന്നു മെറിറ്റ് പ്രൈസും കണ്‌സോലേഷന്‍ പ്രൈസും ലഭിച്ചവര്‍ക്ക് മോമെന്റോയും സര്‍ട്ടിഫിക്കറ്റും അമേരിക്കന്‍ ടൂറിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോളും ഉണ്ടായിരുന്നു.

publive-image

വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 5 ഗ്രൂപ്പ്പുകളിലായി 2400-ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 5- ഒന്നാം സമ്മാനവും 7- രണ്ടാം സമ്മാനവും 10- മൂന്നാം സമ്മാനവും കൂടാതെ 59 പേര്‍ക്ക് മെറിറ്റ് പ്രൈസും 201 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുകയുണ്ടായി.

publive-image

kuwait
Advertisment