Advertisment

നിസ്സാന്‍ കിക്സിന്റെ ബുക്കിങ് ആരംഭിച്ചു

author-image
അനൂപ്. R
Updated On
New Update

നിസ്സാന്‍ കിക്സിന്റെ ബുക്കിങ് ആരംഭിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കിക്ക്‌സിന് ലഭിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ പരമാവധി ഉത്പാദിപ്പിക്കും. നിസാന്റെ കോംപാക്ട് എസ്യുവി വാഹനമാണ് കിക്സ്.

publive-image

17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്ബുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം വാഹനത്തിന് ഭംഗി കൂട്ടും. 25,000 രൂപയാണ് ബുക്കിങ് തുക. 2019 ജനുവരിയിലാണ് കിക്ക്സിന്റെ ഔദ്യോഗിക അവതരണം. ഇതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറും. 9.5 - 14.5 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.

Advertisment