മീരാ ജാസ്മിന് പിന്നാലെ നിത്യ മേനോന്‍റെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുകയാണ് . ഒരു കാലത്തെ ഇഷ്ടതാരങ്ങളായിരുന്നു ഇരുവരും .
പക്ഷെ ഇവരിപ്പോള്‍ ശരീരം ശ്രദ്ധിക്കാതെ ആകാര വടിവ് കളയുന്നതില്‍ പ്രേക്ഷകര്‍ക്കാണ് പരാതി. നിത്യയുടെ നന്നായി തടിച്ച ലുക്കിലുള്ള ചിത്രങ്ങള്‍ അവര്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്താണ് ഉദ്ദേശ്യം എന്ന് മാത്രം ആര്‍ക്കും വ്യക്തമല്ല .
കഥാപത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിട്ടുള്ള താരമാണ് നിത്യ. ഏവ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്.
സ്വവര്‍ഗരതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തില്‍ അവരുടേത്. ഈ ചിത്രത്തിന് വേണ്ടിയാണോ രൂപമാറ്റം എന്നും വ്യക്തമല്ല.