നിത്യയുടെ വൈറലായ വീഡിയോ ഗാനം

ഫിലിം ഡസ്ക്
Sunday, April 14, 2019

ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനോൻ. അഭിനയത്തിന് പുറമെ മികച്ച ഒരു ഗായികകൂടിയാണ് നിത്യ. ചില ചലച്ചിത്രങ്ങൾക്ക് വേണ്ടി പിന്നണി ഗായികയായി പ്രവർത്തിച്ചിട്ടുള്ള നിത്യയുടെ പുതിയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

‘ജാനേ കഹാ മേരാ ജിഗർ ഗയാ ജി’ എന്ന അതിമനോഹര ഗാനമാണ് നിത്യആലപിച്ചത്. 1955 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് 55’ എന്ന ചിത്രത്തിലെ ഗാനമാണ് നിത്യ ആലപിച്ചിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ എന്ന ചിത്രത്തിലും നിത്യ പാടിയിരുന്നു.

×