Advertisment

സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്താലാക്കാന്‍ പ്രമുഖ ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നു. എയെര്‍ടെലും വോഡഫോണ്‍-ഐഡിയയുമാണ് ഈ സേവനം നിര്‍ത്തലാക്കി ഇന്‍കമിങ് കോളുകള്‍ക്ക് നിശ്ചിത തുക ഈടാക്കാനൊരുങ്ങുന്നത്. നമ്പറുകളുടെ ഉപയോഗം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടി.

റിലയന്‍സ് ജിയോയുടെ കടന്നുവരവ് മറ്റ് ടെലികോം കമ്പനികളുടെ ലാഭത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനു പിന്നാലെ മിക്ക ഓഫറുകളിലും മാറ്റം വരുത്താനും ഇവര്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലാണ് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി നല്‍കുന്നതില്‍ നിന്നും കമ്പനികള്‍ പിന്‍മാറുന്നത്. ഇന്‍കമിങ് കോളുകള്‍ക്ക് മിനിറ്റ് അടിസ്ഥാനത്തില്‍ ചാര്‍ജ് ഈടാക്കുകയില്ലെന്നാണ് വിവരം. പകരം നിശ്ചിത തുകയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ ഇന്‍കമിങ് കോളുകളും ലഭ്യമാകു.

 

Advertisment