Advertisment

നോര്‍ക്ക റൂട്ട്‌സ്പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു.

New Update

കോഴിക്കോട്- വിദേശ മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി 'നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജോലി സംബന്ധമായവ, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ പരിധിയില്‍ വരും.

publive-image

ശിക്ഷ, ജയില്‍വാസം, ബന്ധപ്പെട്ട ആശുപത്രി ചികിത്സ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കുറഞ്ഞത് രണ്ടു വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും അതത് രാജ്യങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അനുഭവം ഉള്ളവര്‍ക്കുമാണ് ലീഗല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമനം ലഭിക്കുക. നോര്‍ക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും. അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക സമിതി ഉണ്ടായിരിക്കും. രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം നല്‍കുന്നത്.

Advertisment