Advertisment

എൻ ആർ കെ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് സംഗമം 

author-image
admin
Updated On
New Update
Advertisment
റിയാദ് : തളിപ്പറമ്പിലേയും പ്രാന്ത പ്രദേശങ്ങളിലെയും പ്രവാസികൾ മുൻകൈ എടുത്ത് സാധാരണക്കാരായ പ്രാവാസികളെ കൂടി പങ്കാളികളാക്കി ആരംഭിക്കുന്ന  ബിസിനസ്സ് സംരംഭത്തെ കുറിച്ച് വിശദീകരിക്കുവാൻ വേണ്ടി എൻ ആർ കെ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ റിയാദ് ഏരിയാ മീറ്റ് ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോ റിയത്തിൽ നടന്നു.
publive-image
എൻ ആർ കെ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് സംഗമത്തിൽ ചെയർമാൻ ഡോ. പിസിപി ഉസ്മാൻ സംസാരിക്കുന്നു. 
മുഹമ്മദ് ബുഷ്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ഇൻവെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. പിസിപി ഉസ്മാൻ സംരഭത്തെക്കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും വിശദ മായി സദസ്സുമായി സംവദിച്ചു.അബ്ദുൾ മജീദ് പയ്യന്നൂർ, റാസിക്ക് പി എം, മുസ്തഫ കുറുമാത്തൂർ, അബ്ദുള്ള പൊയിൽ, ഷൗക്കത്ത് മഴൂർ, ഹുസ്സൈൻ കുപ്പം, അൻവർ വാരം,  മുക്താർ പിടിപി,ഉമ്മർ പന്നിയൂർ  തുടങ്ങിയവർ സംസാരിച്ചു.
Advertisment