Advertisment

ഒ ഐ സി സി ജിദ്ദ - ആലപ്പുഴ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

New Update

ജിദ്ദ: ഒ ഐ സി സി ജിദ്ദ - ആലപ്പുഴ ജില്ലാ കമ്മറ്റി യുടെ 26- മത് വാർഷികവും തെരെഞ്ഞെടുപ്പു കൺവെൺഷനും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആസന്നമായ പൊതു തെരെഞ്ഞെടുപ്പ് പ്രവാസികളെ സംബന്ധിച്ചോളത്തോളം വളരെ പ്രസക്തമാണെന്നും ജനാധിപത്യ - മതേതരത്വ സംരക്ഷണത്തിന് കൂടിയുള്ള ഈ പോരാട്ടത്തിൽ ശക്തമായി ഇടപെടണമെന്നും ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം ശരീഫ് കുഞ്ഞു ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

Advertisment

publive-image

ഒ ഐ സി സി ജിദ്ദ - ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ 26-ാംമത് വാർഷികവും തെരെഞ്ഞെ ടുപ്പു കൺവെൺഷനും ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം ശരീഫ് കുഞ്ഞു ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.

യു ഡി എഫ് ന്റെ വിജയത്തിന് വേണ്ടി മാത്രമല്ല ഇന്ത്യയുടെ കൂടി വിജയത്തിനാണ് നാം പ്രാവർത്തിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അഭിപ്രായപ്പെട്ടു. ആലപ്പുഴ ജില്ല പ്രസിഡണ്ട് ഇ. എം നസീർ അരൂകുറ്റി അദ്ധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാൽ തത്വ വികസന മുനോട്ടം തുടരാൻ അർഹയായി സ്ഥാനാർഥിയാണ് ആലപ്പുഴ കാരിയായ ഷാനിമോൾ ഉസ്മാൻ എന്ന് ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ പറഞ്ഞു.

കെ പി സി സി ഡിജിറ്റൽ സെൽ കോർഡിനേറ്റർ ഇഖ്ബാൽ പോക്കുന്നു, കെ എം സി സി സെന്റെർ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരീപ്ര, സക്കീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, ജോഷി വർഗ്ഗീസ്,നൗഷാദ് അടൂർ, തക്ബീർ പന്തളം, ഷുക്കൂർ വക്കം, ശ്രീജിത് കണ്ണൂർ, വിലാസ് അടൂർ, താഹ ഇസ്മായിൽ, ഇക്ക്ബൽ കായംകുളം, മുജീബ് മുത്തേടത്ത് , അലി തേക്കുത്തോട്, സിറാജ് കൊച്ചിൻ തുടങ്ങിയവർ സംസാരിച്ചു. ഒ ഐ സി സി യുടെ ഇന്ദിരാജി പ്രതിഭ പുരസ്‌കാരം ഡോ: ഇർഫാൻ അഹമ്മദ് നിവാസിന് കൈമാറി.

publive-image

വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ കാര്യപടികൾ അവതരിപ്പിച്ചു. ലീന മാറിയ ബേബി, നുഹ് ഭീമപള്ളി, മുഹമ്മദ് അലി, മുംതാസ് അബ്ദുൽറഹുമാൻ, വിവേക് തിരുവന്തപുരം, റംസിന സകീർ, സമീന റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇഷാൻ മുഹമ്മദ് അനീസ്, ധന അഷറഫ്, അക്ഷയ അനൂപ്, അനക അനിൽ, ദിന അഷറഫ് , നഷ നൗഷാദ് , നദ സഹീർ , അഫ്രീന സകീർ എന്നിവർ നൃത്ത്യങ്ങൾ അവതരിപ്പിച്ചു .

രമേശ് , റജീബ്, ഷാനവാസ് , ജംഷീർ എന്നിവരുടെ നേതൃത്ത്വൽ രാഷ്ട്രീയ നേതാക്കളുടെ ശബത്താനുകരണം ശ്രേദ്ധ്യമായി. കോശി എബ്രഹാം, ജോൺ വി. കറ്റാനം, സഫേദ് മണ്ണഞ്ചേരി, സലിം അമ്പലപ്പുഴ ആലപ്പുഴ, ഇർഷാദ് ആറാട്ടുപുഴ, സലിം റാവുത്തർ , അബ്ദുൽ സലാം, അബ്ദുൽ ജബ്ബാർ, ഫസൽ വയലാർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി. ജനറൽ സെക്രട്ടറി നീസിർ ബാവ കുഞ്ഞു സ്വാഗതവും കോർഡിനേറ്റർ രഞ്ജിത്ത് ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

 

Advertisment