Advertisment

ഓ..ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി കൗൺസിൽ മീറ്റ് നടത്തി.

author-image
admin
Updated On
New Update

റിയാദ് : ഓ.ഐ.സി.സി. റിയാദ് മലപുറം ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ ജില്ലയിലുള്ള പ്രധാന പ്രവർത്തകരെയു ൾപ്പെടുത്തി ജില്ലാ കൌൺസിൽ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ മീറ്റിൽ നൂറ്റിയമ്പതിലധികം കൗൺസില ർമാർ പങ്കെടുത്തു.

Advertisment

publive-image

കൗൺസിൽ യോഗത്തിൽ പങ്കെടുത്തുവർ

റിയാദിൽ ജോലിയെടുക്കുന്ന മലപ്പുറം ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തുന്നതിനും അവരെ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കിഴിൽ കൊണ്ടുവരുന്നതിന് എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കൌൺസിൽ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ക്‌ളാസിക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗം പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദു റസാഖ് മാസ്റ്റർ കൗൺസിൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ പ്രസ്ഡണ്ട് ജിഫിൻ അരീക്കോട് അദ്യക്ഷത വഹിച്ചു.

ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നൗഫൽ പാലക്കാടൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹി കളായ അമീർ പട്ടണത്, ബാവ വെന്നിയൂർ, ജംഷാദ് തുവൂർ, ഇ.പി.സഹീർ റഫീഖ് കുപ്പനത്ത്‌, ഹബീബ് കൊണ്ടോട്ടി, സകീർ മണ്ണാർമല, മുത്ത് പാണ്ടിക്കാട്, അബൂബക്കർ ബ്രമ്ഹത്ത്, റിയാസ് വണ്ടൂർ, അൻവർ വാഴക്കാട്, കരീം മഞ്ചേരി, സൈനു ദ്ധീൻ വെട്ടത്തൂർ, ഷബീർ മങ്കട, ഉണ്ണികൃഷ്ണ, പ്രഭാകരൻ, മിർഷാദ് തുടങ്ങിയവർ നേത്രത്വം നൽകി. ഷാജി ചുങ്കത്തറ സ്വാഗതവും, വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.

 

Advertisment