Advertisment

കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാകമ്മറ്റി.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് :ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ, കോവിഡ് 19 മഹാമാരിയിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറയുടെ അദ്യക്ഷതയിൽ നടന്നു,

Advertisment

publive-image

പ്രസ്തുത യോഗത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു . യോഗത്തിൽ പ്രവാസ ലോകത്തു മരണ മടഞ്ഞ പ്രിയ സഹോദരങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ആദരാജ്ഞലികൾ അർപ്പിച്ചു.റിയാദ് ഹെൽപ് ഡസ്ക് ആറ്റിങ്ങൽ കെയർ, വർക്കല കെയർ അരുവിക്കര ഹെൽപ് ഡസ്ക് , കോവളം കൊവിഡ് 19 കെയർ തിരുവനന്തപുരം കോവിഡ് 19 കെയർ എന്നിവയുടെ എന്നിവയുടെ പ്രവർത്തനപ്രവർത്തനങ്ങൾ വിലയിരുത്തി .

കൂടണയും വരെ കൂടെയുണ്ട് എന്ന കോൺഗസിന്റെ ആഹ്വാനം അനുസരിച്ച് ലോകത്തിന്റെ നാനാഭാഗത്തുള്ള ഇന്ത്യാക്കാർക്ക് കോൺസ് പ്രവർത്തകർ താങ്ങും തണലുo ആകുകയാണ് അതിന്റെ ഭാഗമായി റിയാദിൽ നിന്നും നാട്ടിൽ പോകാൻ ബുദ്ധിമുട്ട് നേരിട്ട അരുവിക്കര നിയോജക മണ്ഡലത്തിലെ തൊളിക്കോട് പഞ്ചായത്തിൽ ഉള്ള തസ്‌നീം ജാസ്സിം എന്ന യുവതിക്ക് നാട്ടിൽ പോകാൻ വേണ്ടിയുള്ള സൗകര്യത്തിനു വേണ്ടി ബഹുമാന്യനായ അരുവിക്കര എം എൽഎ  ശബരിനാഥനെ അറിയിച്ചു .

അതിൻപ്രകാരം അദ്ദേഹതിൽ നിന്നും ടിക്കറ്റിനു വേണ്ടിയുള്ള സഹായം നൽകുകയും ചെയ്തു, കമ്മിറ്റി ശബരിനാഥ് എം എൽ എ ക്ക് കൃതഞ്ജത രേഖപ്പെടുത്തി. യോഗത്തിൽ ജഹാംഗീർ ,നിഷാദ് ആലംകോട്, റാസികോരാണി റഫീഖ് വെമ്പായം എസ് പി ഷാനവാസ് ലത്തീഫ് കള്ളോട്, ഷാഫി കണിയാപുരം, വിനീഷ് ആരുമാനൂർ സുധിർ കൊക്കര ഷിബിൻ ലാൽ സഫറുള്ള വിഴിഞ്ഞം ഷബീർ കുറ്റിച്ചൽ സഫീർ ബുർഹാൻ എന്നിവർ പങ്കെടുത്തു .

Advertisment