Advertisment

ഗാന്ധി ഭാരതത്തെ തിരിച്ചു പിടിക്കുക - ഒ.ഐ.സി.സി. സെമിനാർ

author-image
admin
Updated On
New Update

റിയാദ് : രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റി അമ്പതാം ജന്മശതാബ്തിയാ ഘോഷങ്ങളുടെ ഭാഗമായി ഓ.ഐ.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി "ഗാന്ധിയൻ ചിന്തയുടെ സമകാലീന പ്രസക്തി" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. രാഷ്ട്രപിതാവിനെ ആവർത്തിച്ച് ആവർത്തിച്ച് വെടിവെച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അത് പ്രചരിപ്പിക്കണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image publive-image

വിശ്വസത്തിന്റെയും കപട ആത്മീയതയുടെയും പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ഠിക്കുന്ന ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാൻ ഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കുകയെന്നുള്ളതാണ് ഏകമാർഗം. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ലോകത്തിനു തന്നെ വഴികാട്ടിയായി തീരുമെന്ന ചിന്ത വളരെ പ്രബലമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമോരോരുത്തരം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും ആദർശ ശൂന്യമായി മാറുകയാണ്. ഇന്നത്തെ യുവ തലമുറയെ ഗാന്ധിമാർഗത്തിൽ ശാക്തീകരിക്കാനായാൽ  നാം നേരിടുന്ന വിഷയങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ നമ്മുക്ക് സാധിക്കുമെന്നും ചടങ്ങിൽ പങ്കെടുത്തത്തവർ അഭിപ്രായപ്പെട്ടു.

publive-image publive-image

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള സെമിനാര്‍  ഉത്‌ഘാടനം ചെയ്തു. സുബ്രമണ്യൻ (കേളി), സത്താർ താമരത്ത് (കെ.എം.സി.സി.) സജി കായംകുളം (ഓ.ഐ.സി.സി.) നിബു വർഗീസ് (റിഫ) സുധീർ കുമ്മിൾ (നവോദയ) വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. രഘുനാഥ് പറശിനിക്കടവ് മോഡറേറ്ററായിരുന്നു ജനറല്‍സെക്രട്ടറി  അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്യയ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.

Advertisment