Advertisment

ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാദ് വിദ്യാഭ്യാസ സഹായം കൈമാറി

author-image
admin
Updated On
New Update

തിരുവനന്തപുരം /റിയാദ് : അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി അംഗവും തയ്യൽ തൊഴിലാളി പ്രവർത്തകയുമായ ഫസീലയുടെ മകളുടെ പ്ലസ് ടു കഴിഞ്ഞുള്ള തുടർപഠനത്തിന് (നഴ്സിംഗ്) എ.ജെ കോളേജിൽ  അഡ്മിഷൻ എടുക്കുന്നതിനായി നാല് പതിനായിരം ( 40000 ) രൂപ ആവശ്യമാണന്ന് ജില്ലാ കമ്മിറ്റിയെ അറിയിച്ചതനുസരിച്ച് ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായധനം ഓ ഐ  സി  സി  തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീർ പൂന്തുറ ജില്ലാ കമ്മിറ്റി ട്രഷറർ റാസി കോരാണിക്ക് കൈമാറി

publive-image

വൈസ് പ്രസിഡന്റ് നിഷാദ് ആലംകോട് ജനറൽ സെക്രട്ടറി ജഹാംഗീർ ഷിറാസ് അണ്ടൂർ കോണം ഷാനവാസ് എസ് പി  സുധീർ കൊക്കര ഷാഹനാസ് ചാറയം ഷാജഹാൻ പള്ളിവേട്ട ഷിബിൻ ലാൽ ഷാഫി കണിയാപുരം എന്നിവർ പങ്കെടുത്തു

Advertisment