Advertisment

ഒമാനിൽ ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ സമ്പൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍

New Update

publive-image

Advertisment

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ പു​തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി സു​പ്രീം ക​മ്മി​റ്റി. ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത്​ സമ്പൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ചൊ​വ്വാ​ഴ്ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ദു​ല്‍​ഹ​ജ്ജ്​ പ​ത്ത്​ മു​ത​ല്‍ 12 വ​രെ​യു​ള്ള മൂ​ന്നു​ ദി​വ​സ​മാ​യി​രി​ക്കും സ​മ്പൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍.

ഒ​മാ​നി​ല്‍ നി​ല​വി​ലു​ള്ള സാ​യാ​ഹ്​​ന ലോ​ക്​​ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടാ​നും സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ലൈ 16 മു​ത​ല്‍ 31 വ​രെ സാ​യാ​ഹ്​​ന ലോ​ക്​​ഡൗ​ണി‍െന്‍റ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ല്‍ പു​ല​ര്‍​ച്ച നാ​ലു​വ​രെ​യാ​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, മു​സ​ന്ദം ഗ​വ​ര്‍​ണ​റേ​റ്റി​നെ സ​ഞ്ചാ​ര​വി​ല​ക്കി​ല്‍ നി​ന്നും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. കു​റ​ഞ്ഞ എ​ണ്ണം കേ​സു​ക​ള്‍​ക്ക്​ ഒ​പ്പം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും കു​റ​വാ​ണെ​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം.

ദോ​ഫാ​റി​ലേ​ക്ക്​ ഗ​വ​ര്‍​ണ​റേ​റ്റി​ന്​ പു​റ​ത്തു​ള്ള​വ​ര്‍​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നും സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഒ​രു ഡോ​സ്​ എ​ങ്കി​ലും വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച 18 വ​യ​സി​ന്​ മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള സ്വ​ദേ​ശി​ക​ള്‍​ക്കും ഒ​മാ​നി​ലു​ള്ള പ്ര​വാ​സി​ക​ള്‍​ക്കു​മാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​തേ​സ​മ​യം, പ്ര​വേ​ശ​ന​വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ ​ ദോ​ഫാ​റി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍ ഒ​മാ​നി​ലെ അം​ഗീ​കൃ​ത വാ​ക്​​സി‍െന്‍റ ര​ണ്ട്​ ഡോ​സും എ​ടു​ത്തി​രി​ക്ക​ണം. ജൂ​ലൈ ഒ​ൻപത്​ മു​ത​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​ത്​ വ​രെ​യാ​ണ്​ ദോ​ഫാ​റി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

ഒ​മാ​നി​ലേ​ക്ക്​ എ​ട്ട്​ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ കൂ​ടി പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. സിം​ഗ​പൂ​ര്‍, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ന്‍, ഇ​റാ​ഖ്, തു​നീ​ഷ്യ, ലി​ബി​യ, അ​ര്‍​ജ​ന്‍റീ​ന, ബ്രൂ​ണെ ദാ​റു​സ്സ​ലാം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ്​ പു​തു​താ​യി പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ര​വേ​ശ​ന വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന്​ ഈ​ജി​പ്​​തി​നെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തു.

കൂ​ട്ട​മാ​യു​ള്ള ബ​ലി പെ​രു​ന്നാ​ള്‍ പ്രാ​ര്‍​ഥ​ന​ക​ളും പ​രമ്പ​രാ​ഗ​ത പെ​രു​ന്നാ​ള്‍ ച​ന്ത​ക​ളും ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും സു​പ്രീം ക​മ്മി​റ്റി യോ​ഗം ഓ​ര്‍​മി​പ്പി​ച്ചു. കു​ടും​ബ ഒ​ത്തു​ചേ​ര​ലു​ക​ള​ട​ക്കം എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ള്‍​ക്കും വി​ല​ക്കു​ണ്ടാ​യി​രി​ക്കും.ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഫ​ര്‍​ണി​ഷ്​​ഡ്​ അ​പ്പാ​ര്‍​ട്ട്​​മെ​ന്‍റു​ക​ളി​ലും ശേ​ഷി​യു​ടെ അ​മ്പ​ത്​ ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മാ​ണ്​ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ. മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

ക​ര അ​തി​ര്‍​ത്തി​ക​ളു​ടെ അ​ട​ച്ചി​ട​ല്‍, അ​ന്ത​ര്‍​ദേ​ശീ​യ പ​രി​പാ​ടി​ക​ള്‍-​സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള വി​ല​ക്ക്, വി​വാ​ഹ ഹാ​ളു​ക​ളു​ടെ അ​ട​ച്ചി​ട​ല്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​ക്കു​ള്ള വി​ല​ക്ക്​ തു​ട​ങ്ങി​യ​വ തു​ട​രാ​നും സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisment