Advertisment

തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി മുസ്ലിം ദമ്പതികൾ

author-image
Charlie
Updated On
New Update

publive-image

Advertisment

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗനിയുമാണ് 1.02 കോടിയോളം രൂപ ക്ഷേത്രത്തിലേക്ക് നല്‍കിയത്. ഇതിന് മുന്‍പും ഇവര്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.സംഭാവന നല്‍കിയ ഒരു കോടിയില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയുടെ ഡിഡിയും പുതുതായി നിര്‍മിച്ച പത്മാവതി റെസ്റ്റ് ഹൗസിലെ ഫര്‍ണ്ണിച്ചറുകള്‍ക്കും പാത്രങ്ങള്‍ക്കുമായി 87 ലക്ഷം രൂപയുമാണ് നല്‍കിയത്.

തിരുമല ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തില്‍ വച്ച് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡിക്കാണ് ദമ്പതികള്‍ ഡിഡി കൈമാറിയത്. സംഭാവന ഏറ്റുവാങ്ങിയ എ.വി റെഡ്ഡി ദമ്പതികള്‍ക്ക് നന്ദി അറിയിച്ചു. നേരത്തെ പച്ചക്കറി കൊണ്ടുപോകുന്നതിനായി 35 ലക്ഷം രൂപയുടെ റഫ്രിജറേറ്റര്‍ ട്രക്കും, കോവിഡ് മഹാമാരിക്കിടെ 2020 ല്‍ തിരുപ്പതി ക്ഷേത്രത്തിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌പ്രേയര്‍ ഘടിപ്പിച്ച ട്രാക്ടറും ദമ്പതികള്‍ ക്ഷേത്രത്തിന് കൈമാറിയിരുന്നു.

ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നൈയിൽ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപയാണ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത്.

Advertisment