Advertisment

വണ്‍പ്ലസ് നോഡ്2 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: ആഗോള ടെക്നോളജി ബ്രാന്‍ഡായ വണ്‍പ്ലസ്, വണ്‍പ്ലസ് നോര്‍ഡ്‌ 2 5 ജി പുറത്തിറക്കി. ആദ്യത്തെ നോഡില്‍ നിന്ന് വ്യത്യസ്തമായി, ക്യാമറ, പെര്‍ഫോമന്‍സ് എന്നിവയില്‍ നിന്ന് ചാര്‍ജിംഗിലേക്കും ഡിസൈനിലേക്കും സമഗ്രമായ നവീകരണം നോര്‍ഡ്‌ 2 നല്‍കുന്നു.

ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും വൈവിധ്യമാര്‍ന്നതുമായ അനുഭവം വാഗ്ദാനം ചെയ്യുന്നതിന് 50 എംപി എഐ ട്രിപ്പിള്‍ ക്യാമറ, സോണി ഐഎംഎക്സ് 766 സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്), വാര്‍പ്പ് ചാര്‍ജ് 65, മുന്‍നിര മീഡിയടെക് ഡൈമെന്‍സിറ്റി 1200-എഐ പ്രോസസര്‍, ഓക്സിജന്‍ ഒഎസ് എന്നിവയുള്‍പ്പെടെ ഫ്ളാഗ്ഷിപ്പ് ലെവല്‍ ഹാര്‍ഡ്‌വെയര്‍ വണ്‍പ്ലസ് നോര്‍ഡ്‌ 2 സംയോജിപ്പിക്കുന്നു.

ലോകവുമായി മികച്ച സാങ്കേതികവിദ്യ പങ്കിടാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വണ്‍പ്ലസ് നോര്‍ഡ്‌ 2 5 ജി വീണ്ടും ഉറപ്പിക്കുന്നു. മിഡ് റേഞ്ചില്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യകളുടെ പുരോഗതിക്കൊപ്പം, കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന ഉപകരണങ്ങളില്‍ പ്രീമിയം അനുഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ കഴിഞ്ഞു. യഥാര്‍ത്ഥ വണ്‍പ്ലസ് നോര്‍ഡ്‌ന്റെ പിന്‍ഗാമിയാണ് നോര്‍ഡ്‌ 2 എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്-വണ്‍പ്ലസ് സ്ഥാപകന്‍ പീറ്റ് ലോ പറഞ്ഞു.

publive-image

മികച്ചതും വൈവിധ്യമാര്‍ന്നതുമായ ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിനായി വണ്‍പ്ലസ് നോര്‍ഡ്‌ 2 5 ജി ശക്തമായ ക്യാമറ ഹാര്‍ഡ്വെയറിനെ എഐ-അസിസ്റ്റഡ് സോഫറ്റ് വെയര്‍ മെച്ചപ്പെടുത്തലുകളുമായി സമന്വയിപ്പിക്കുന്നു. ആദ്യ നോഡിലെ സോണി ഐഎംഎക്സ് 586 നേക്കാള്‍ 56 ശതമാനം കൂടുതല്‍ പ്രകാശം പിടിച്ചെടുക്കാന്‍ കഴിവുള്ള ഒഐഎസ്, പ്രധാന 50എപി സോണി ഐഎംഎക്സ് 766 സെന്‍സര്‍ എന്നിവയിലൂടെ നൈറ്റ് ഫോട്ടോഗ്രാഫിയില്‍ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവന്നിട്ടുണ്ട്.

മുന്‍നിര വണ്‍പ്ലസ് 9 സീരീസ് പോലെ, നോഡ് 2 4500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് അവതരിപ്പിക്കുന്നത്. വാര്‍പ്പ് ചാര്‍ജ് 65 ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് 35 മിനിറ്റിനുള്ളില്‍ 0-100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു.

ബ്ലൂ ഹേസ്, ഗ്രേ സിയറ, ഗ്രീന്‍ വുഡ്സ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍പ്ലസ് നോര്‍ഡ്‌ 2 5 ജി വരുന്നത്. ഇവയെല്ലാം മോടിയുള്ളതും വിരലടയാള സെന്‍സറുളളതും മനോഹരമായി രൂപകല്‍പ്പന ചെയ്തതുമാണ്. വണ്‍പ്ലസ് നോര്‍ഡ്‌2 5 ജിക്ക് രണ്ട് വര്‍ഷത്തെ പ്രധാന ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

Advertisment