Advertisment

നന്മ കുഞ്ഞു കട തുറന്നു.

author-image
admin
Updated On
New Update

കരുനാഗപള്ളി :വർഷങ്ങൾക്ക് മുമ്പ്, ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ, ഷീജക്ക് സ്വന്തം പറക്കമുറ്റാത്ത രണ്ട് പെൺ കുഞ്ഞുങ്ങൾ മാത്രം. വയസ്സായ അച്ഛൻ രോഗശയ്യയി ലായതിനെത്തുടർന്ന് തണലായിരുന്ന സഹോദരൻ പുറ്റിങ്ങൽ ദുരന്തത്തിന്റെ ഇരയുമായതോടെ ഷീജയുടെ കണ്ണീർ പിന്നീട് തോർന്നിട്ടില്ല. ഹൃദ്രോഗിയായ മകളുടെ ശസ്ത്രക്രിയ 'ഹൃദയ പൂർവ്വം' പ്രോഗ്രാമിലൂടെ നടന്നെങ്കിലും നിത്യച്ചെലവു കൾക്കൊ പ്പം മകളുടെ തുടർചികിത്സ കൂടിയായപ്പോൾ ഷീജയ്ക്ക് കരയാൻ പിന്നെ കണ്ണീർ കൂടി കടം വാങ്ങേണ്ടി വന്നു.

Advertisment

publive-image

എന്നാൽ സ്നേഹ സേനയും എന്റെ റേഡിയോ 91.2 എഫ് എമ്മും നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ (റിയാദ്) യും കൈകോർ ത്തപ്പോൾ ഷീജയ്ക്കും കുടുംബത്തിനും ഒരത്താണിയായി. അവരുടെ വീടിനോട് ചേർന്ന്, പുത്തൻ തെരുവ് കുഴിവേലി മുക്കിൽ നിന്നും കുലശേഖരപുരം പഞ്ചായത്ത് ആഫീസിലേക്ക് പോവുന്ന പാതയോരത്ത്, നന്മ സ്റ്റോർ എന്ന പേരിൽ ഒരു പെട്ടിക്കട തുറന്നിരിക്കുകയാണ്.

publive-image

2019 ജൂലൈ 13 ശനിയാഴ്ച രാവിലെ ലളിതമായ ചടങ്ങിൽ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ കടയുടെ ഉത്ഘാടനവും രശ്മി രവീന്ദ്രൻ ആദ്യവില്പനയും നിർവഹിച്ചു.

publive-image

ചടങ്ങിൽ ഡോ. അനിൽ മുഹമ്മദ്, ഡോ. ശ്രീജിത്ത്‌ സുരൻ, സുബി കൊതിയൻസ്, ഉത്രാടം സുരേഷ്, രാധാകൃഷ്ണ പിള്ള, നിസാർ ആണോലി, ഫസൽ അഹമ്മദ്, ബിനു ഭാസ്കർ, താഹ തുടങ്ങിയ വരും എന്റെ റേഡിയോ, സ്നേഹസേനാ പ്രവർത്തകരും 'നന്മ'യുടെ പ്രതിനിധികളായ നൗഫൽ കോടിയിൽ, നൗഷാദ് ബിൻസാഗർ, ലത്തീഫ് കരുനാഗപ്പള്ളി എന്നിവരും സംബന്ധിച്ചു. സമൂഹനന്മയുടെ പേരിൽ ഒരേ മനസ്സുമായി ഒത്തു ചേരുന്നവരുടെ കൂട്ടായ വിജയത്തിന്റെ പ്രതീകമായ ഈ ചെറിയ സംരഭത്തിന്റെ പിന്നിൽ അണിനിരന്ന എല്ലാവരെയും യോഗം അഭിനന്ദിച്ചു.

Advertisment